തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ച് അധ്യാപിക തൃപ്ത ത്യാഗി. തെറ്റുപറ്റിയെന്നും സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും ഇവര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി നന്നായി പഠിക്കണമെന്ന ഉദ്ദേശമാണ് ഉളളത്. ഭിന്നശേഷിക്കാരിയായതിനാല്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് കുട്ടികളെക്കൊണ്ട് തല്ലിച്ചതെന്നാണ് അധ്യാപികയുടെ വിശദീകരണം.
ഫീസ് നല്‍കാന്‍ കഴിയാത്ത നിരവധി മുസ്ലീം കുട്ടികളെ താന്‍ സൗജന്യമായി പഠിക്കുന്നുണ്ടെന്നും അധ്യാപിക പറഞ്ഞു.
ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മര്‍ദ്ദിച്ച സംഭവം ഉണ്ടായത് വ്യാഴാഴ്ചയാണ് . ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. മുസ്ലീം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന തരത്തിലും വിവാദം കത്തിപ്പടര്‍ന്നു.
സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: