ബംഗളുരു: ചന്ദ്രയാന്‍ -3 ന്റെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ അതിന്റെ സ്ഥാനത്തിന് മൂന്ന് മീറ്റര്‍ മുന്നില്‍ സ്ഥിതി ചെയ്യുന്ന ഗര്‍ത്തത്തിന് മുന്നിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഗര്‍ത്തത്തിന് നാല് മീറ്റര്‍ വ്യാസമുണ്ട്. പുതിയ ചിത്രങ്ങളും പുറത്തുവിട്ടു.
‘2023 ഓഗസ്റ്റ് 27 ന്, റോവര്‍ അതിന്റെ സ്ഥാനത്തിന് 3 മീറ്റര്‍ മുന്നിലായി 4 മീറ്റര്‍ വ്യാസമുള്ള ഒരു ഗര്‍ത്തത്തിന് മുന്നിലെത്തി. തുടര്‍ന്ന് പിന്‍വാങ്ങാന്‍ റോവറിന് നിര്‍ദ്ദേശം നല്കി. റോവര്‍ ഇപ്പോള്‍ സുരക്ഷിതമായി പുതിയ പാതയിലൂടെ പോകുന്നു-എക്സില്‍ (മുമ്പ് ട്വിറ്റര്‍) ചിത്രങ്ങള്‍ പങ്കിട്ട് ബഹിരാകാശ ഏജന്‍സി പറഞ്ഞു.
ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: