ന്യൂദല്‍ഹി: സംസ്കൃത പ്രചാരണത്തിനായി സംസ്കൃത ഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കീ ബാത്തില്‍ ലോക സംസ്കൃതദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. പൊതുജനങ്ങള്‍ക്ക് സംസ്കൃതം പഠിക്കാനായി സംസ്കൃതഭാരതി 10 ദിവസത്തെ സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ സംസ്കൃതത്തെക്കുറിച്ചുള്ള അവബോധവും അഭിമാനവും വര്‍ദ്ധിച്ചതില്‍ സന്തോഷമുണ്ട്. ഇതിന് പിന്നില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ പ്രത്യേക സംഭാവനയുമുണ്ട്. 2020 ല്‍ മൂന്ന് സംസ്കൃത ഡീംഡ് സര്‍വ്വകലാശാലകളെ കേന്ദ്രസര്‍വ്വകലാശാലകളാക്കി. സംസ്കൃത സര്‍വ്വകലാശാലകളുടെ നിരവധി കോളേജുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ സംസ്കൃതകേന്ദ്രങ്ങള്‍ പ്രചാരംനേടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: