ബന്ദിപ്പോര: കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന. ജമ്മു കശ്മീര്‍ പോലീസും ആസാം റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്.
ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെത്കൂട്ടിലെ പോലീസ് സ്റ്റേഷനില്‍ പോലീസ് ചെക്ക് പോയിന്റ് സജ്ജമാക്കിയിരുന്നു. സംശയാസ്പദമായി ഒരാള്‍ പ്രദേശത്ത് നിന്നും ഓടി പോകുന്നത് കണ്ട സുരക്ഷാസേന തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. നെസ്ബാല് സുംബലിലെ ഷഹയത്ത് സുബൈര്‍ റിഷി എന്ന ഭീകരനാണ് പി
ടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും തോക്കും പിസ്റ്റള്‍ മാഗസിനും കണ്ടെടുത്തിരുന്നു. പസല്‍പോറ മേഖലയില്‍ കൊല്ലപ്പെട്ട ഭീകരനും ഏരിയ കമാന്‍ഡറുമായ യൂസഫ് ചൗപാന്റെ ഭാര്യ മുനീറ ബീഗത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാന്‍ പോകുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ ഭീകരന് വെളിപ്പെടുത്തി. മുനീറ ബീഗത്തെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാകിസ്ഥാനിലെ കൊടും ഭീകരന് മുഷ്താഖ് അഹമ്മദ് മിറുമായി സുബൈര്‍ റിഷിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 1999-ല്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്ത ഭീകരനാണിയാള്‍. 2000ല്‍ കോത്തിബാഗില്‍ ഐഇഡി സ്ഫോടനത്തില്‍ 12 പോലീസുകാരുള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ട സംഭവത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. 2009ല്‍ സുംബലില്‍ സൈനിക വാഹനം കത്തിച്ച സംഭവത്തിലും ഷഫായത്ത് സുബൈര്‍ റിഷിക്ക് പങ്കുണ്ട്. ഈ കേസില്‍ ജാമ്യത്തിലാണ്.
ഷഫയത്ത് റിഷിക്ക് കൈമാറാന്‍ മുനീറ ബീഗം സൂക്ഷിച്ചിരുന്ന എകെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, 90 റൗണ്ടുകള്‍, ഒരു പേന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സമീപത്തെ വനമേഖലയില്‍ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ മുനീറ രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: