ഉദയ്പൂര്‍(രാജസ്ഥാന്): സര്‍ക്കാരുകള്‍ നല്കുന്ന സൗജന്യങ്ങള്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും ജനങ്ങളുടെ കര്‍മ്മശേഷിയും സാമര്‍ത്ഥ്യവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ആവശ്യമെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. അധ്വാനിക്കാതെ പണം കൈപ്പറ്റുന്ന ശീലം നല്ലതല്ല. അത് പ്രോത്സാഹിപ്പിക്കരുത്.
ഉദയ്പൂരില്‍ നടന്ന ഒമ്പതാമത് കോമണ്‍വെല്‍ത്ത് ഇന്ത്യ റീജിയന് കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മൂലധനത്തിലേക്കുള്ള വരവ് കുറയുന്നത് വികസനത്തെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യവാഗ്ദാനങ്ങള്‍ ജനങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായ ലഹരി ഉണ്ടാക്കാന്‍ ഉപകരിച്ചേക്കും. എന്നാല്‍ ആത്യന്തികമായി അത് നാടിന് ദോഷമാണ്. പാര്‍ലമെന്റും നിയമസഭായോഗങ്ങളും തടസ്സപ്പെടുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും, ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: