ഗാന്ധിനഗര്‍ (ഗുജറാത്ത്): പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന ഇന്തോനേഷ്യയില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്ന് ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രി ബുഡി ഗുണാഡി സാദികിന്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രിയുമായി ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ ജന്‍ അനുഷധി കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും മരുന്നുകള്‍ നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും മരുന്നുകളില്‍ ഇന്ത്യയാണ്് ഏറ്റവും മികച്ചത് എന്ന് എനിക്ക് ബോധ്യമായി. ഇന്ത്യയുടെ മാതൃകയെ കുറിച്ച് സംസാരിക്കാനും നമ്മുടെ നാട്ടില്‍ നടപ്പാക്കാനുമാണ് ഞാന്‍ വ്യവസായികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കൊണ്ടുവന്നതെന്നും ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി.
I want to give medicine to our people with best access, best quality & also best price. I'm convinced that India has the best.
We want to replicate the model that you have done marvelously in 🇮🇳, to 🇮🇩: Health Minister of Indonesia H.E. Budi G. Sadikin on Jan Aushadhi stores. pic.twitter.com/CHJH5VmMiL
— Dr Mansukh Mandaviya (@mansukhmandviya) August 20, 2023
ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി ബുഡി ജി സാദികിനൊപ്പം ഗാന്ധിനഗറിലെ ജനൗഷധി കേന്ദ്രം സന്ദര്‍ശിച്ചതായി ഇന്ത്യന്‍ ആരോഗ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന മാതൃക അദ്ദേഹത്തോട് വിശദീകരിച്ചു, അത് എങ്ങനെ എല്ലാവര്ക്കും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ മരുന്നുകള്‍ ഉറപ്പാക്കുന്നുവെന്നും വ്യക്തമാക്കി. അദ്ദേഹം സ്കീമില്‍ വലിയ താല്പര്യം കാണിച്ചുവെന്നും മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ജി20 പ്രതിനിധികളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി ബുഡി ജി സാദികിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാന്ധിനഗറിലെ ജന്‍ ഔഷധി കേന്ദ്രത്തിലെത്തി. 2023 ഓഗസ്റ്റ് 17 മുതല്‍ 19 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ജി 20 ഇന്ത്യ പ്രസിഡന്‍സിയുടെ കീഴിലുള്ള ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പ്രതിനിധികള്‍ ഇന്ത്യയിലെത്തിയത്.
Visited Janaushadhi Kendra in Gandhinagar along with Health Minister of Indonesia H.E. Budi G. Sadikin.
Explained PM Bhartiya Janaushadhi Pariyojana model to him and how it is ensuring quality & affordable medicines for all.
He showed great interest in the Scheme. pic.twitter.com/EnmATsWUtY
— Dr Mansukh Mandaviya (@mansukhmandviya) August 20, 2023
താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകളുടെ ആശ്രയയോഗ്യമായ വിതരണക്കാരായി സേവനമനുഷ്ഠിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അതിന്റെ വ്യവസായം നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ ഇന്ത്യ ഒരു ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിന് വിതരണത്തിന്റെ ഏകദേശം 60 ശതമാനവും ജനറിക് മെഡിസിന് കയറ്റുമതിയുടെ 20-22 ശതമാനവും നല്‍കിക്കൊണ്ട് ആഗോള പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പുതിയ ശക്തി നല്കി. ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: