കൊച്ചി: ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. അത്ത ആഘോഷപരിപാടിയിൽ വേദിയിൽ അതിഥിയായി പങ്കെടുക്കുന്നത് ആദ്യമായിട്ടാണെങ്കിലും അത്ത ആഘോഷങ്ങളിൽ ഇതിനു മുമ്പും എത്തിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിന് മുമ്പ് അത്തം ഘോഷയാത്രക്ക് വായ് നോക്കി നിന്നിട്ടുണ്ട്. അന്നും പുതുമുയും അത്ഭുതവും ഉണ്ട്. ഇന്നും അത് വിട്ടുമാറിയിട്ടില്ല. ഏത് സങ്കല്‍പ്പത്തിന്റയോ ഏത് വിശ്വാസത്തിന്റേയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തച്ചമയം വലിയ സാഹിത്യ സാംസ്കാരിക ആഘോഷമാക്കി മാറ്റണം. ഘോഷയാത്രക്ക് അപ്പുറം സാംസ്കാരിക മേഖലക്ക് സംഭവന നല്‍കിയവരെ കൂടി പങ്കെടുപ്പിച്ച്, അവരുടെ ലോകോത്തരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കണം.
ഏത് സമുദായത്തിന്റെയും ഏത് വിശ്വാസത്തിന്റേയും പേരിലായാലും അത്തം നമ്മെ സംബന്ധിച്ച് ആഘോഷമാണ്. രാജഭരണം പോയി ഇപ്പോൾ പ്രജകളാണ്, അതായത് നമ്മളാണ് രാജാക്കന്മാർ. ജനാധിപത്യ കാലഘട്ടത്ത് ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും നമ്മുടേതാണ്. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈന്‍ ആകും. ട്രേഡ്മാര്‍ക്ക് ആകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം നിലനില്‍ക്കെട്ടെയന്നും മമ്മൂട്ടി ആശംസിച്ചു.
അത്ത ആഘോഷം വലിയ സാഹിത്യ, സംഗീത, സാംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈയ്യെടുക്കണമെന്ന് സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഘോഷയാത്രയ്ക്ക് അപ്പുറത്തേക്ക്, സാംസ്കാരിക ആഘോഷങ്ങൾ കൂടി ചേർക്കാം. ഓണം എന്നതു പോലെ അത്തവും കേരളത്തിന്റെ വലിയൊരു അടയാളമാക്കി മാറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: