ദില്ലി: ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്.
ലേയിലേക്ക് പോയ സൈനിക വാഹനമാണ് മലയിടുക്കില്‍ വീണത്. പത്ത് സൈനികര്‍ വാഹനത്തിലുണ്ടായിരുന്നു.
വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്.
ലേയിലെ ക്യാരിയില് നിന്ന് ഏഴുകിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പ്രത്രോധ മന്ത്രി രാജ്നാഥ് സിംഗ് ദുഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: