തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീപതി ട്രസ്റ്റിന്റെ കീഴിൽ പട്ടാമ്പിക്കടുത്ത് വാവന്നൂരിലുള്ള ശ്രീപതി എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വർഷ ക്ലാസുകളുടെ ഉദ്ഘാടനം 2023 ആഗസ്റ്റ് പതിനെട്ടാം തീയതി പത്മവിഭൂഷൺ ഡോ. ഇ. ശ്രീധരൻ നിർവഹിച്ചു. പഠനത്തിലും തൊഴിൽ മേഖലയിലും വിജയം നേടുന്നതിന് ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയം, സമയനിഷ്ഠ, ആർജ്ജവം, തൊഴിൽ നൈപുണ്യം, അച്ചടക്കം, ഗുരുഭക്തി, സ്വഭാവഗുണം, ആരോഗ്യം എന്നീ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
കോളേജിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങളെപ്പറ്റി അധ്യാപകർ സംസാരിച്ചു. ഡയറക്ടർമാരായ കെ. ബി ബ്രഹ്മദത്തൻ, ഡോ. കെ.എൻ ത്രിവിക്രമൻ, പിസി ത്രിവിക്രമൻ, ഇ. എം ബ്രഹ്മദത്തൻ, പ്രിൻസിപ്പാൾ ഡോ. എസ്. പി സുബ്രഹ്മണ്യൻ, ഡോ. സാഗർ എം. നാരായണൻ, വിവിധ വകുപ്പ് മേധാവികൾ പി. ടി. എ പ്രതിനിധി വി. മണികണ്ഠൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി മേധാ വാസുദേവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: