കോട്ടയം: കൈക്കൂലി കേസില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്
ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ കോട്ടയം സിഎന്‍ഐ എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാം.ടി. ജോണ്‍ ആണ് അറസ്റ്റിലായത്.
മറ്റൊരു സ്‌കൂളിലെ അധ്യാപികയ്‌ക്ക് സ്ഥിരം നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് എഇഒ മോഹനദാസിന് നല്കാന്‍ എന്ന പേരില്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സാം പിടിയിലായത്.
രാസ പരിശോധനയില്‍ പണം വാങ്ങിയതായി തെളിഞ്ഞു. എഇഒ ഓഫീസിലും വിജിലന്‍സ് സമാന്തര പരിശോധന നടത്തി. എഫ്‌ഐആറില്‍ എഇഒയെ രണ്ടാം പ്രതിയായി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാം ടി ജോണിനെയും മോഹന്‍ദാസിനെയും വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: