ന്യൂദല്‍ഹി: 1921ലെ മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. 1906ല്‍ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ മുസ്ലിംലീഗ് സ്ഥാപിതമായത് മുതല്‍ കോണ്‍ഗ്രസ് നടത്തിയ ഇത്തരം വിട്ടുവീഴ്ചകളാണ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഭജന ഭീകരത അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ. അഴിമതി, പ്രീണനം, കുടുംബവാഴ്ച എന്നിവ ഇന്ത്യ വിടാനുള്ള ആഹ്വാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചിന്താഗതിയെ നേരിടുകയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ രാജ്യം വികസനത്തിന്റെ പാതയിലൂടെ നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
വിഭജന കാലത്തെ വലിയ തോതിലുള്ള കുടിയേറ്റം, കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടതുമെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയ മുറിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: