ബെയ്ജിംഗ് : യുവാക്കളുടെ തൊഴിലില്ലായ്മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന. ഇത് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന സൂചനയായി കണക്കാക്കുന്നു. വളര്‍ച്ച കൂട്ടാനായി രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് വായ്പ പലിശ വെട്ടിക്കുറച്ചു.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത് ചൈനയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 5.3 ശതമാനമായി ഉയര്‍ന്നു എന്നാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലും ആ സമൂഹത്തിലും വന്ന മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ചൈനയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് പ്രധാന ആശങ്കകള്‍ ഉളവാക്കുന്ന മറ്റൊരു പ്രശ്നം അതിന്റെ പ്രതിസന്ധിയിലായ ആസ്തി വിപണിയാണ്.ജൂണില്‍ ചൈനയിലെ നഗരപ്രദേശത്ത് 16 മുതല്‍ 24 വയസുവരെയുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനത്തിലധികമായി.
വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുള്ള അധികാരികളുടെ ഏറ്റവും പുതിയ നീക്കത്തില്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന അപ്രതീക്ഷിതമായി മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയും പ്രധാന പലിശ നിരക്കുകള്‍ കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: