തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ കരിമള്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. പാവപ്പെട്ട പെണ്‍കുട്ടിയെ ആക്രമിക്കുകയാണ് ഇപ്പോള്‍ നടക്കുന്നതെവന്ന് ഇ.പി. വ്യക്തിഹത്യ നടത്തരുത്. മുഖ്യമന്ത്രിയെ ആക്രമിക്കാനാണു വിവാദമെന്നും കരിമണല്‍ കമ്പനിയില്‍നിന്നും വീണ വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസാണെന്നും ഇപി വ്യക്തമാക്കി.
നേരത്തേ, വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മുങ്ങിയിരുന്നു. മാസപ്പടി വിവാദം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഗോവിന്ദന് മടങ്ങുകയായിരുന്നു.
ഇക്കാര്യത്തേക്കുറിച്ച് എല്ലാം പറഞ്ഞുകഴിഞ്ഞതാണ്. ഇനിയൊന്നും പറയാനില്ലെന്ന് പറഞ്ഞ് തുടര്‍ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. നേരത്തേ മാസപ്പടി വിവാദത്തില്‍ വീണാ വിജയനെ പൂര്‍ണമായി പ്രതിരോധിച്ചുകൊണ്ട് സിപിഎം പ്രസ്താവന ഇറക്കിയിരുന്നു. കരിമണല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നിയവിരുദ്ധമായി ഒന്നുമില്ലെന്നും ഇടപാടുകള്‍ സുതാര്യമാണെന്നും നേരത്തേ ഗോവിന്ദന് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: