ന്യൂദല്‍ഹി: വിശിഷ്ട സേവനത്തിനുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 76 പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. നാലു വീര സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കും. പതിനൊന്നു പേര്‍ക്ക് ശൗര്യചക്രയും. ഇതില്‍ അഞ്ചു പേര്‍ക്ക് മരണാനന്തര ആദരവാണ്.
52 പേര്‍ക്ക് സേനാ മെഡലുകളും മൂന്നു പേര്‍ക്ക് നാവികസേനാ മെഡലുകളും നാലു പേര്‍ക്ക് വായുസേനാ മെഡലുകളും സമ്മാനിക്കും. സിആര്‍പിഎഫിലെ ദിലീപ് കുമാര്‍ ദാസ്, രാജ്കുമാര്‍ യാദവ്, ബബലു രാബ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര സമര്‍പ്പിക്കുന്നത്.
മേജര്‍ വിജയ് വര്‍മ, മേജര്‍ സച്ചിന്‍ നേഖി, മേജര്‍ രാജേന്ദ്ര പ്രസാദ് ജാട്ട്, മേജര്‍ രവീന്ദര്‍ സിങ് റാവത്ത്, നായിക് ഭീംസിങ്, ഗമിത് മുകേഷ് കുമാര്‍ എന്നിവരാണ് ശൗര്യചക്രയ്‌ക്ക് അര്‍ഹരായത്. മേജര്‍ വികാസ് ബംബു, മേജര്‍ മുസ്തഫ ബൊഹ്‌റ, ഹവില്‍ദാര്‍ വിവേക് സിങ് തോമര്‍, കുല്‍ഭൂഷണ്‍ മന്റ, സയിഫുള്ള ക്വാദ്രി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യചക്ര സമര്‍പ്പിക്കും.
ആര്‍മി ഡോഗ് മധുവിനും മരണാനന്തര ബഹുമതിയായി ധീരതയ്‌ക്കുള്ള സേനാ മെഡല്‍ നല്കും. കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങള്‍ക്കുള്ള രാഷ്‌ട്രപതിയുടെ തത്രക്ഷക് മെഡലിന് ഒരാളും മറ്റു തത്രക്ഷക് മെഡലുകള്‍ക്ക് അഞ്ചു പേരും അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: