കൊച്ചി: ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം 150 കോടി മുതല്‍മുടക്കില്‍ അരൂരില്‍ ആരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റാണിത്. 800 പേര്‍ക്ക് തൊഴില്‍ ലഭിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പറഞ്ഞു. മത്സ്യത്തിന് മികച്ച വില ലഭിക്കാനും പുതിയ പദ്ധതി വഴിതുറക്കും. പച്ചക്കറി, പഴം മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ എക്സ്പോര്‍ട്ടറാണ് ലുലു ഗ്രൂപ്പ്. ഈ വര്‍ഷം 10,000 കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശേരിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തുതന്നെ ആരംഭിക്കുമെന്ന് യൂസഫലി വ്യക്തമാക്കി.
മറൈന്‍ പ്രോഡ്കട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സലീം വി.ഐ, ഡയറക്ടര്‍ സലീം എം.എ, ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ഫെയര്‍ എക്സ്പോര്‍ട്ടസ് സിഇഒ നജ്മുദ്ദീന് ഇബ്രാഹിം, ഫെയര്‍ എക്പോര്‍ട്സ് ജനറല്‍ മാനേജര്‍ അനില്‍ ജലധാരന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: