ശിവഗിരി : ചിങ്ങപ്പുലരിയില്‍ ശ്രീനാരായണ ഗുരുദേവ സന്നിധിയില്‍ മഹാഗുരുപൂജ വഴിപാടു സമര്‍പ്പണത്തിനായി കോട്ടയം പൂഞ്ഞാറില്‍ നിന്നും ഇരുന്നൂറംഗസംഘം ശിവഗിരിയിലെത്തുന്നു. ഗുരുദേവന്റെ പാദം പതിഞ്ഞ മങ്കുഴി ക്ഷേത്രത്തില്‍നിന്നുമാണ് എസ്.എന്‍.ഡി.പി.യോഗം 108-ാം നമ്പര്‍ ശാഖയിലെ ഭാരവാഹികളും അംഗ വീടുകളില്‍ നിന്നുമുള്ളവര്‍ എത്തുന്നത്.
ഗുരുദേവനായിരുന്നു ഇവിടെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. 1928 – ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ശാഖകള്‍ക്ക് ഗുരുദേവന് നാഗമ്പടം ക്ഷേത്രത്തില്‍ വച്ച് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോള്‍ അവസാനത്തെ സര്‍ട്ടിഫിക്കറ്റ് ഗുരുദേവനില്‍ നിന്നും സ്വീകരിച്ചു. 108 – ാം നമ്പരായി പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് ഈ ശാഖയ്ക്കായിരുന്നു. കോട്ടയം ജില്ലയില്‍ ഗുരുദേവ സാന്നിദ്ധ്യം ഉണ്ടായ ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമാണ് മങ്കുഴി ക്ഷേത്രം.
ക്ഷേത്രഭാരവാഹികളായ പ്രസിഡന്റ് ഉല്ലാസ്, വൈസ്പ്രസിഡന്റ് ഹരിദാസ്, സെക്രട്ടറി വിനു എന്നിവര്‍ തലേദിവസം തന്നെ ശിവഗിരയിലെത്തി പുലര്‍ച്ചെയുള്ള ആരാധനയില്‍ സംബന്ധിച്ച് പിന്നീട് പല വാഹനങ്ങളില്‍ 17 ന് പുലര്ച്ചെയെത്തിച്ചേരുന്നവര്ക്കവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. അംഗ വീടുകളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പേരും നക്ഷത്രവും നല്കി ഗുരുപൂജയില്‍ സംബന്ധിക്കും വിധമാണ് എത്തുന്നത്.
അടുത്തിടെയായിരുന്നു കോട്ടയം പള്ളം 28- ബി ശാഖായോഗവും വനിതാ സംഘവും മഹാഗുരുപൂജ നടത്തുകയും അംഗ വീടുകളില്‍ നിന്നും 200 -ല്‍ പരം ഭക്തരെത്തി ഗുരുപൂജ നിര്‍വ്വഹിച്ചതും. പള്ളം ശാഖയ്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗുരുദേവനായിരുന്നു. ഗുരുപൂജാ ഉള്‍പ്പെടെ വഴിപാടുമായി ബന്ധപ്പെട്ടുവന്നുപോകുന്നവര് തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാര്‍ഷികവിളകളുടെ ഒരു ഭാഗവും പലവ്യജ്ഞനങ്ങളും എത്തിക്കാറുണ്ട്. മഹാഗുരുപൂജ സംബന്ധിച്ച വിവരങ്ങള്‍ക്ക് (ശിവഗിരിമഠം പി.ആര്.ഒയുമായി ബന്ധപ്പെടാം. ഫോണ്‍: 9447551499.
പ്രതികരിക്കാൻ ഇവിടെ എഴുതുക: