പാലക്കാട്: സോഷ്യല്‍ മീഡിയകള്‍ വഴി തെറ്റായ സഹായ വാര്‍ത്തകള്‍, വീഡിയോകള്‍ പ്രചരിപ്പിച്ചു പണം തട്ടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്കി.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ദിനംപ്രതി നിരവധി സഹായ വാര്‍ത്തകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും യൂ ട്യൂബര്‍മാരുടെ കൈകളിലാണ് കിട്ടുന്നത്. വ്യാജ സഹായ അഭ്യര്‍ത്ഥനകളും ചിലര്‍ നല്‍കാറുണ്ട്. സഹായം ആവശ്യപ്പെട്ടുള്ള വാര്‍ത്തകള്‍ നല്കുന്നവര് പോലീസിന്റെ സമയബന്ധിതമായ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു പണം തട്ടിയെടുക്കുന്ന ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ഈ നിര്‍ദേശം. പൊതുപ്രവര്ത്തകന് കഞ്ചിക്കോട് സ്വദേശി മനോഹര്‍ ഇരിങ്ങലാണ് പരാതിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: