കോഴിക്കോട്:താമരശേരി ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് യാത്ര നടത്തിയ സംഘത്തിനെതിരെ നടപടി. തമിഴ്നാട് സ്വദേശികള്‍ക്കെതിരെയാണ് നടപടി.
ചുരത്തിലൂടെ സാഹസിക യാത്ര നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.പിന്നാലെ ലക്കിടിയില്‍ ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പിഴ ചുമത്തി.
വാഹനത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയുള്‍പ്പെടെ രണ്ട് പേര് സണ്‍ റൂഫ് തുറന്നും മറ്റൊരാള്‍ ഡോറില്‍ ഇരുന്നും ആര്‍ത്ത് ഉല്ലസിച്ചായിരുന്നു ചുരം കയറിയത്.
കാര്‍ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് . യാത്രക്കാര്‍ ചെന്നൈ സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: