തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ നാളെ മുതല്‍ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും.
രാജ്യത്തെ 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കും.
ഇന്ത്യയുടെ സംസ്കാരം, പൈതൃകം, വികസനം എന്നിവ പ്രതിപാദിക്കുന്ന വിവിധ പ്രദര്‍ശനങ്ങള്‍, തിരംഗ് യാത്ര, സൈക്കിള്‍ റാലി, ദേശഭക്തി ഗാനങ്ങള്‍, സ്വാതന്ത്ര്യ സമരസേനാനികളുടെ കഥകള്‍ ഉള്‍പ്പെടുത്തിയ നിശ്ചലദൃശ്യങ്ങള്‍, പ്രതിജ്ഞ, സ്വാതന്ത്ര്യദിന വിഷയത്തെക്കുറിച്ചുള്ള ക്വിസ്, പ്രഭാഷണം, നൃത്തങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. https://harghartiranga.com/ ‘ഒരു പതാക പിന്’ ചെയ്യാനും ‘സെല്‍ഫി വിത്ത് ഫഌഗ്’ പോസ്റ്റു ചെയ്യാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: