ന്യൂദല്‍ഹി: സാമ്പത്തിക കുറ്റവാളികള്‍ക്ക് എതിരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനായി നിയമം നടപ്പിലാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക കുറ്റവാളികളില്‍ നിന്നും ഒളിവില്‍ പോയവരില്‍ നിന്നും 1.8 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സ്വത്ത് തിരിച്ചുപിടിച്ചതായും മോദി പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടക്കുന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രിതല സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്രമോദി.
സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും ഇന്ത്യ പ്രയോജനപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അഴിമതിയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി വിഭവങ്ങളുടെയും വിപണികളുടെയും വിനിയോഗത്തെ ബാധിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേമപദ്ധതി ചോര്‍ച്ച പരിഹരിച്ചു. 360 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള കൈമാറ്റത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.അഴിമതി തുടച്ചുനീക്കുന്നതിനും ഭരണത്തില്‍ സുതാര്യത വളര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത മോദി ആവര്‍ത്തിച്ചു.
അതിര്‍ത്തി കടന്നുള്ള കുറ്റവാളികള്‍ ചൂഷണം ചെയ്യുന്ന നിയമപരമായ പഴുതുകള്‍ ഇല്ലാതാക്കാന്‍ നിയമ നിര്‍വ്വഹണത്തില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: