തൃശൂര്‍: ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു. കാടുമൂടി മനുഷ്യസഞ്ചാരം അസാധ്യമായ നിലയിലായിരുന്ന പാര്‍ക്കിന്റെ ദുരവസ്ഥ ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അയ്യന്തോള്‍ കുട്ടികളുടെ പാര്‍ക്കില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമായിരിക്കുന്നു. കോര്പറേഷന് തൊഴിലാളികള്‍ കുറ്റിക്കാടുകള്‍ മുഴുവന്‍ വെട്ടി വൃത്തിയാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇനി ഇഴജന്തുക്കളെ ഭയക്കാതെ പാര്‍ക്കില്‍ കളിക്കാം, നടക്കാം. വെളിച്ചത്തിനും, മറ്റ് സ്ഥിരമായ അറ്റകുറ്റപ്പണികള്‍ക്കും സംവിധാനം ഒരുക്കേണ്ടതുണ്ട്. സ്ഥിരം വാച്ച്മാന് വേണമെന്നും ആവശ്യമുയരുന്നുണ്ട്. ജില്ലാ കളക്ടര്‍ താല്പര്യം കാണിച്ചാല്‍ ബാങ്കുകളുടെയോ മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയോ സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കി പാര്‍ക്ക് കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: