ചണ്ഡീഗഡ് : ഹരിയാനയിലെ നൂഹില്‍ വര്‍ഗ്ഗീയ കലാപത്തിനിടെ പള്ളി ഇമാം കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാല് യുവാക്കളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹാപഞ്ചായത്ത്. ഗുരുഗ്രാമില്‍ ചേര്‍ന്ന മഹാപഞ്ചായത്ത് പൊലീസിന് ഏഴ് ദിവസത്തെ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മഹാപഞ്ചായത്ത് പറഞ്ഞു.ഇക്കാര്യത്തില്‍ പൊലീസ് നടപടി നിരീക്ഷിക്കാന്‍ മഹാപഞ്ചായത്തിന്റെ 101 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ യുവാക്കള്‍ കേസില്‍ പ്രതിയല്ലെന്നാണ് മഹാപഞ്ചായത്തിന്റെ വാദം. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് നിലകൊള്ളുന്ന അംജുമാന്‍ പള്ളി നീക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കര്‍ശന നടപടിയിലേക്ക് കടക്കുമെന്നും മഹാപഞ്ചായത്ത് താക്കീത് നല്കി.
കഴിഞ്ഞ ആഴ്ച നൂഹില്‍ ഹിന്ദു ഘോഷയാത്രയ്ക്കെതിരായി നടന്ന കല്ലേറിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപത്തിനിടയില്‍ ആള്‍ക്കൂട്ടമാണ് അഞ്ജുമാന്‍ പള്ളിയുടെ ഇമാമായ നായിബ് ഇമാം മുഹമ്മദ് സാദ് കൊല്ലപ്പെട്ടത്. നാല് യുവാക്കളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: