മുംബൈ:ചരിത്രത്തിലെ വന്‍ലാഭം രേഖപ്പെടുത്തി എല്‍ ഐസി. 9453 കോടി രൂപയാണ് ലാഭം. ഇതോടെ അദാനിയുടെ ഓഹരിയില്‍ നിക്ഷേപിച്ച് എല്‍ഐസി തകര്‍ന്നു എന്ന് കൂക്കുവിളിച്ച രാഹുല്‍ ഗാന്ധിയ്ക്കും ജയറാം രമേഷിനും മറുപടി പറയാനില്ലാതായി.
പുതിയ സാമ്പത്തിക വര്‍ഷമായ 2023-24ലെ ആദ്യ സാമ്പത്തികപാദമായ ഏപ്രില്‍-ജൂണ്‍ ത്രൈമസത്തില്‍ ആണ് 9453 കോടി ലാഭം ഉണ്ടാക്കിയത്. ഇതേ കാലയളവില്‍ 2022-23ല്‍ വെറും 684 കോടി മാത്രമായിരുന്നു ലാഭം. ലാഭത്തിലെ വളര്‍ച്ച ഏകദേശം 1297 ശതമാനമാണ്.
ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപത്തിന് മാത്രം 29 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. 90,309 കോടിയാണ് ലാഭം. എല്‍ഐസിയും എസ്ബി ഐയും അദാനി ഓഹരികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എല്‍ ഐസി മാത്രമല്ല, എസ്ബിഐയും ഈ സാമ്പത്തിക പാദത്തില്‍ വന്‍ ലാഭമാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: