ആലപ്പുഴ: പരമ്പരാഗത ഉല്പന്നമായ കയര്‍ ഉല്പന്നത്തെ പഴയകാല പ്രൗഡിയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നെഹ്രുട്രോഫി ജലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന് കയറില്‍ തീര്‍ത്ത നെഹ്രുട്രോഫിയുടെ ലോഗോ ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ പ്രകാശനം ചെയ്തു.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനു മുന്‍വശത്തെ കയര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോര്പ്പറേഷന് ചെയര്മാന് ജി.വേണുഗോപാല്‍ അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എസ് കവിത, കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ പ്രതീഷ്.ജി.പണിക്കര്‍, ജനറല്‍ മാനേജര്‍ സുനുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: