മുഹമ്മ : പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കല്‍ ഇനി പ്രശ്നമല്ലാതാകുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കെ.വി. ദയാലിന്റെ കണ്ടെത്തലാണ് പ്ലാസ്റ്റിക്ക് തിന്നുന്ന സസ്യം. അദ്ദേഹത്തിന്റെ നിരന്തര പരിക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമാണ് ഏവര്‍ക്കും സുപരിചിതമായ ഈ സസ്യം. ഭഗവാന് ബുദ്ധന് ബോധോദയം ഉണ്ടായത് ബോധി വൃക്ഷത്തിന്റെ ചുവട്ടിലിരുന്നപ്പോഴാണത്രേ…
ഈ ബോധി വൃക്ഷം തന്നെയാണ് ഇവിടുത്തെ താരം. ആല് വര്‍ഗത്തില്‍പ്പെട്ട പേരാല്‍. പ്ലാസ്റ്റിക്കിന്റെ ഒരു കണ്ടെയ്നര്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം മുറിച്ചു നീക്കി വിവിധ ഇനം പ്ലാസ്റ്റിക് നിറച്ച ശേഷം ഒരു ആലിന്റെ തൈ നട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളി ആല് തഴച്ചു വളര്‍ന്നത് ദയാലിനെ അത്ഭുതപ്പെടുത്തി. കണ്ടെയ്നറില്‍ പ്ലാസ്റ്റിക്ക് അല്ലാതെ ഒരു തരി മണ്ണ് പോലും നിറച്ചിരുന്നില്ല. എന്നാല്‍ പ്പാസ്റ്റിക്ക് ചവറുകള്‍ക്ക് കുറവ് വന്നിരുന്നു. വെള്ളവും വളവുമില്ലാതെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ തഴച്ച് വളര്‍ന്നു വരുന്ന ആലുകളുടെ കാര്യം ഓര്‍ക്കുന്നത് നന്ന്.
ഒന്നര ഏക്കറോളം വരുന്ന ചൊരിമണലില്‍ കാട് തീര്‍ത്ത ഈ പരിസ്ഥിതി പ്രവര്ത്തകന് അര ഏക്കറില്‍ ഇത്തരത്തില്‍ ആലു വളര്‍ത്താനും പ്ലാസ്റ്റിക്ക് സംസ്ക്കരിക്കാനുള്ള നവീന മാര്‍ ഗ്ഗം സ്വീകരിക്കാനും ഒരുങ്ങുകയാണ്. 1986 ലാണ് പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയത്. അതിനു വേണ്ടിയാണ് വേമ്പനാട് നേച്ചര്‍ ക്ലബ്ബ് തുടങ്ങുന്നത്. അതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴും മുന്നോട്ട് നീങ്ങുന്നതെന്ന് കെ.വി. ദയാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: