തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ വെള്ളി ഉരുളിയിലാക്കിയ നെല്‍ക്കതിരുകള്‍ പടിഞ്ഞാറ് ഗോപുരത്തില്‍ നിന്ന് തൃക്കോവില്‍ ശാന്തി രതീഷ് എമ്പ്രാന്തിരിയും ഉപദേവ ശാന്തിമാരും ചേര്‍ന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ ശിരസിലേറ്റി മണ്ഡലത്തിലേക്ക് എഴുന്നുള്ളിച്ചു. മേല്‍ശാന്തി അഴകത്ത് രാമന് നമ്പൂതിരി കതിരുകള്‍ പൂജിച്ച് ഭഗവാന് ചാര്‍ത്തി. ശേഷം കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: