Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷമഘട്ടങ്ങളെ വിവേകത്താല്‍ നേരിട്ട ‘താര’

നമ്മള്‍ എല്ലാ ദിവസവും സ്മരിക്കുന്ന പഞ്ചകന്യകമാരിലൊരാളായ താര, വാനരനാരിയാണ്. വാനരേന്ദ്രനായ സുഷേണന്റെ പുത്രിയും അതിശക്തനായ ബാലിയുടെ ഭാര്യയുമാണ് താര. അങ്ങേയറ്റം വിജ്ഞാനമുള്ളവളും കുശാഗ്രബുദ്ധിയുള്ളവളുമാണ് താര. അത്യന്തം ദുര്‍ഘടമായ ഏതു കാര്യങ്ങളിലും തീര്‍പ്പു കല്പിക്കാന്‍ കഴിവുള്ളവള്‍. കാര്യാകാര്യങ്ങള്‍ ശരിയായി വിലയിരുത്തുന്നവള്‍. താര,

Janmabhumi Online by Janmabhumi Online
Aug 10, 2023, 06:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. അംബികാ സോമനാഥ്

സദ്ഗുണങ്ങളുള്ളവരെ ആദരിക്കുന്ന സംസ്‌ക്കാരം ഭാരതത്തിന്റേതാണ്. ദേവന്മാര്‍ മാത്രമല്ല, മനുഷ്യരും മൃഗങ്ങളും പക്ഷികളും അസുരന്മാരും സദ്ഗുണസമ്പന്നന്മാരായുണ്ട്. ജാതിമതവര്‍ഗവര്‍ണവ്യത്യാസങ്ങളൊക്കെ മനുഷ്യനിര്‍മിതമായി എന്നോ ഒരു സമയത്ത് വന്നു ഭവിച്ചതാണ്. നമ്മള്‍ എല്ലാ ദിവസവും സ്മരിക്കുന്ന പഞ്ചകന്യകമാരിലൊരാളായ  താര, വാനരനാരിയാണ്. വാനരേന്ദ്രനായ സുഷേണന്റെ പുത്രിയും അതിശക്തനായ ബാലിയുടെ ഭാര്യയുമാണ് താര. അങ്ങേയറ്റം വിജ്ഞാനമുള്ളവളും കുശാഗ്രബുദ്ധിയുള്ളവളുമാണ് താര. അത്യന്തം ദുര്‍ഘടമായ ഏതു കാര്യങ്ങളിലും തീര്‍പ്പു കല്പിക്കാന്‍ കഴിവുള്ളവള്‍. കാര്യാകാര്യങ്ങള്‍ ശരിയായി വിലയിരുത്തുന്നവള്‍. താര, ആലോചിച്ച് നല്ലതാണെന്നു പറയുന്ന ഏതു കാര്യവും ശരിയായിരിക്കും. ഒരിക്കലും തെറ്റുകയില്ല.

സീതാന്വേഷണത്തിനിടയില്‍ രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി  സഖ്യമുണ്ടാക്കുന്നു. സുഗ്രീവന്റെ ആവശ്യമായിരുന്ന, ബാലിവധത്തിനിടയില്‍ അതിഭയങ്കരമായ യുദ്ധം ബാലിയും സുഗ്രീവനും നടത്തുന്നു. തിരിച്ചറിയാന്‍ പറ്റാതെ അതിഭയങ്കരമായ യുദ്ധം. തോറ്റുപോയ സുഗ്രീവന്‍ രാമന്റെ അഭിപ്രായമനുസരിച്ച് വീണ്ടുമെത്തി ബാലിയെ യുദ്ധത്തിനായി വെല്ലുവിളിക്കുന്നു. അതുകേട്ട താര, ഭര്‍ത്താവിനെ ഉപദേശിക്കുന്നുണ്ട്.  

‘ശങ്കാവിഹീനം പുറപ്പെട്ടതെന്തൊരു  

ശങ്കയുണ്ടുള്ളിലെനിക്കതു കേള്‍ക്ക നീ

വിഗ്രഹത്തിങ്കല്‍ പരാജിതനായ്‌പ്പോയ  

സുഗ്രീവനാശു വന്നീടുവാന്‍ കാരണം

എത്രയും പാരം പരാക്രമമുള്ളൊരു  

മിത്രമവനുണ്ടു പിന്തുണ നിര്‍ണയം’  

(അദ്ധ്യാത്മ രാമായണം)

കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ താരയ്‌ക്ക് അസാമാന്യ കഴിവാണ്. വികാരത്തെ വിവേകം കൊണ്ടു കീഴടക്കണം. ബാലിയോട് താര വിശദമായി വീണ്ടും പറയുന്നു. അംഗദന് ചാരന്മാരില്‍ നിന്ന് ഒരു വിവരം ലഭിച്ചു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി ഒരു സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. ആ പിന്‍ബലത്തിലാണ്  സുഗ്രീവന്‍ വീണ്ടും വന്ന് യുദ്ധത്തിന് വിളിക്കുന്നത്. രാമന്‍ മഹാവിഷ്ണുവിന് സമം ബലശാലിയാണ്. രാമന്റെ ശത്രുതയ്‌ക്ക് പാത്രമാകാതിരിക്കുന്നതാണ് നല്ലത്. സഹോദരനോടുളള ശത്രുത മറന്ന് സുഗ്രീവനെ ബാലിയുടെ പിന്‍ഗാമിയായി അവരോധിക്കാനും രാമന്റെ മൈത്രി നേടാനും താര പറയുന്നു.  

വൈരമെല്ലാം കളഞ്ഞാശു സുഗ്രീവനെ

സൈ്വര്യമായ് വാഴിച്ചു കൊള്‍കയിളമയായ്

യാഹി രാമം നീ ശരണമായ് വേഗേന

പാഹിമാമംഗദം രാജ്യം കുലഞ്ചതേ

(അധ്യാത്മ രാമായണം)  

മരണം അടുത്തെത്തിയതിനാല്‍ ബാലി ഈ ഉപദേശം ചെവിക്കൊണ്ടില്ല. സുഗ്രീവന്റെ അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുക്കണമൈന്നും എന്നാല്‍ രാമ

നും ഞാനുമായി യാതൊരു ശത്രുതയുമില്ലെന്നും ബാലി പറയുന്നു. അങ്ങനെ ബാലി സുഗ്രീവനുമായി വീണ്ടും യുദ്ധം നടത്തുകയും ശ്രീരാമന്‍ ബാലിയെ വധിക്കുകയും ചെയ്യുന്നു. മറഞ്ഞു നിന്ന് ബാണമെയ്ത രാമനോട് ബാലി ന്യായാന്യായങ്ങള്‍ വിസ്തരിക്കുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തികള്‍ രാമനും ഓര്‍മിപ്പിക്കുന്നു. സുഗ്രീവനെ കിഷ്‌കിന്ധയില്‍ നിന്നും ഓടിച്ചശേഷം സുഗ്രീവന്റെ ഭാര്യ ‘രുമ’ യെ ബാലി സ്വന്തമാക്കി. പുത്രി, പുത്രഭാര്യ, സഹോദരി, അനുജന്റെ ഭാര്യ ഇവരിലാരെയെങ്കിലും കാമസംതൃപ്തിക്ക് ഉപയോഗിക്കുന്നവന്‍ പാപികളില്‍ വച്ചേറ്റവും മഹാപാപിയാണ്. ഈ പാപത്തിന്റെ ശിക്ഷയാണ് ബാലി അനുഭവിക്കുന്നത്. രാമന്റെ വാക്കുകള്‍ കേട്ട ബാലി താന്‍ ചെയ്ത തെറ്റില്‍ ലജ്ജിക്കുന്നു.

ബാലിയുടെ മരണമറിഞ്ഞ താര അത്യന്തം ദുഃഖിതയായി ബാലിയുടെ സമീപമെത്തി. അംഗദനെ രാജാവാക്കണമെന്ന മന്ത്രിമാരുടെ വാക്കിന് താരയുടെ മറുപടി ഇപ്രകാരായിരുന്നു. ‘എനിക്കു രാജപദവിയില്‍ തെല്ലും മോഹമില്ല. ഭര്‍ത്താവ് നഷ്ടപ്പെട്ട ശേഷം സാമ്രാജ്യങ്ങളും സര്‍വൈശ്വര്യങ്ങളും എനിക്കെന്തിനാണ്? ‘ ഭര്‍ത്താവിന്റെ മരണത്താല്‍ ദുഃഖിതയായ താര ബാലിയെ അകമ്പടി സേവിക്കുകയെന്ന നിശ്ചയത്താല്‍ ബാലിയുടെ സമീപം ഇരുന്നു. ഹനുമാന്‍ പറയുന്നുണ്ട് ‘ ഭവതീ, ഭവതിയുടെ ദുഃഖം ധര്‍മത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിക്കാനിടയാക്കരുത്. ജീവിച്ചിരിക്കുന്ന മകന്‍ അംഗദനെക്കുറിച്ച് ചിന്തിച്ച് ദുഃഖശമനമുണ്ടാക്കണം.’ ശ്രീരാമനാകട്ടെ, ഹനുമാനാകട്ടെ ആര്‍ക്കും തന്നെ താരയോടോ അംഗദനോടോ ഒരു വിരോധവുമില്ലായിരുന്നു. ബാലി ചെയ്ത അധര്‍മപ്രവൃത്തിയുടെ ശിക്ഷയാണ് ബാലി അനുഭവിച്ചതും. അംഗദനെപ്പോലെ നൂറു പുത്രന്മാരുണ്ടായാലും ഹതനായ ഭര്‍ത്താവാണ് എനിക്ക് ശ്രേഷ്ഠന്‍ എന്നാണ് ധര്‍മപത്‌നിയായ താര പറയുന്നത്. അംഗദന്റെ നാഥന്‍ പിതൃസഹോദരന്‍ സുഗ്രീവനാണ്. ബാലിയുടെ അധീനതയിലുള്ളതെല്ലാം ഇനി സുഗ്രീവനുള്ളതെന്നാണ് താരയുടെ തീരുമാനം.

ബാലിയുടെ സമീപത്തെത്തുന്ന രാമനോട്, താര തന്റെ സങ്കടം പങ്കുവയ്‌ക്കുന്നു. താരയോട് ദുഃഖം കളയാന്‍ രാമന്‍ പറയുന്നു. ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത് കാലമാണ്. കാലത്തിന്റെ നിര്‍ദേശമനുസരിച്ച് ജീവികള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അപ്രതിരോധ്യമായ കാര്യങ്ങളെക്കുറിച്ച് ആരും വിലപിക്കുവാന്‍ പറയില്ല. പരമോന്നതനായ ഭഗവാന്റെ മാര്‍ഗനിര്‍ദേശത്തിനു കീഴില്‍ കാലത്തിന് സ്വയം അതിക്രമിക്കുവാനോ ദൈവനിശ്ചയമായുള്ള പാതയില്‍ നിന്ന് വ്യതിചലിക്കുവാനോ കഴിയില്ല. ശ്രീരാമന്റെ വാക്കുകള്‍ കേട്ട താര, ദുഃഖത്തില്‍ നിന്ന് മോചിതയായി. താരയുടെ ചിത്തം ശുദ്ധമായി.  

‘മോക്ഷപ്രദനായ രാഘവന്‍ തന്നോടു  

കാല്‍ക്ഷണം സംഗമമാത്രേണ താരയും

ഭക്തിമുഴുത്തിട്ടനാദി ബന്ധം തീര്‍ന്നു  

മുക്തയായാളൊരു നാരിയെന്നാകിലും

(അധ്യാത്മ രാമായണം)  

സുഗ്രീവന്‍ രാജാവായതിനു ശേഷം തന്റെ ഭാര്യ രുമയോടും പുതുതായി കൈവന്ന താരയോടും കൂടി സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞു. രാമനോടു ചെയ്ത സഖ്യമെല്ലാം വിസ്മരിച്ചു. സുഗ്രീവനെ കാണാനെത്തിയ കോ

പാകുലനായ ലക്ഷ്മണനെ താര സമാധാനിപ്പിക്കുന്നു. വാനരസ്വഭാവമാണെന്നും സുഖഭോഗങ്ങളില്‍ മുഴുകി കഴിഞ്ഞതു കൊണ്ടാണ് കാലതാമസം വന്നതെന്നും ഉടനെ തന്നെ സീതാന്വേഷണത്തിനു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുന്നതാണെന്നും ലക്ഷ്മണനെ സമാധാനിപ്പിക്കുന്നത് താരയാണ്. അങ്ങനെ ഏതു വിഷമഘട്ടത്തിലും തന്റെ നൈപുണ്യം കൊണ്ട് വിഷയത്തെ ലഘൂകരിക്കാനുള്ള കഴിവുള്ളവളാണ് താര. കുടുംബത്തി

നും ഭര്‍ത്താവിനും വേണ്ട ശരിയായ ഉപായം വിശകലനം ചെയ്യുന്ന സഹധര്‍മ്മിണിയാണ് യഥാര്‍ത്ഥ കുടുംബനാഥ. താരയുടെ ഈ കഴിവുകളാണ് പഞ്ചകന്യകമാരില്‍ ഒരാളായി തിളങ്ങി നില്ക്കുന്നതിന് ഇടയാക്കിയത്.      

Tags: രാമായണ മാസംരാമായണംരാമസീതാ കഥകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies