ന്യൂദല്‍ഹി:ചന്ദ്രയാൻ 3 പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയയും വിജയകരമായി. ഐഎസ്ആർഒ. ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചു. ഇപ്പോള്‍ ചന്ദ്രനിൽ നിന്ന് വെറും 1,474 കിലോമീറ്റർ മാത്രം അകലെയാണ് ചന്ദ്രയാന്‍3.. അടുത്ത ഭ്രമണപഥം താഴ്ത്തൽ ആഗസ്ത്14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും.
ഞായറാഴ്ച രാത്രി ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായിരുന്നു. ആഗസ്ത 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ഇരുപത്തിരണ്ടാം ദിവസത്തില്‍ ആഗസത് അഞ്ചിന് വൈകുന്നേരമാണ് ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രന്റെ കുടുതല്‍ തെളിവാര്‍ന്ന ചിത്രങ്ങള്‍ ചന്ദ്രയാന്‍ 3 അയച്ചുകൊണ്ടിരിക്കുന്നുണ്ട്.
ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തി ലാന്ഡന് വിക്രമിനെ ചന്ദ്രനില്‍ ഇറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: