തിരുവല്ല; പരുമല ആശുപത്രിയില്‍ പ്രസവിച്ച് കിടന്ന യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി തള്ളി. അനുഷയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അനുഷയെ പരുമല ആശുപത്രിയില്‍ എത്തിച്ചു വീണ്ടും തെളിവെടുക്കും. ആക്രമണത്തിന് ഇരയായ സ്നേഹയുടെ ഭര്‍ത്താവ് അരുണിനൊപ്പം അനുഷയെ ചോദ്യംചെയ്യാനും ആലോചനയുണ്ട്.
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ സ്നേഹയെ കൊലപ്പെടുത്തി അരുണിനൊപ്പം ജീവിക്കാനാണ് ശ്രമിച്ചതെന്നാണ് അരുണിന്റെ സുഹൃത്ത കൂടിയായ അനുഷ നേരത്തേ മൊഴി നല്‍കിയിരുന്നത്.
നഴ്സ് വേഷം ധരിച്ചെത്തിയ അനുഷ ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോകാന്‍ തയാറെടുത്ത സ്നേഹയോട് പറഞ്ഞു.വായു കുത്തിവച്ച് കൊലപ്പെടുത്താനായിരുന്നു ഫാര്‍മസിസ്റ്റ് കൂടിയായ അനുഷയുടെ ശ്രമം.
എന്നാല്‍ പല തവണ ശ്രമിച്ചിട്ടും ഞരമ്പ് കിട്ടിയില്ല.സംശയം തോന്നി സ്നേഹ ബഹളം വച്ചതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച അനുഷയെ ആശുപത്രി ജീവനക്കര്‍ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ആദ്യ ബന്ധം വേര്‍പെടുത്തി ഒരു വര്‍ഷം മുമ്പ് അനുഷ കായംകുളം സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. ഇയാള്‍ ഗള്‍ഫിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: