അഡ്വക്കേറ്റ് : ജെ. തുളസികുറുപ്പ്
സോളിസിറ്റര്‍, യു. കെ
ഒരു പൗരന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ , ഭരണഘടനാ കോടതികള്‍ മുഖാന്തിരം വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ പറയുന്ന മൗലികവകാശങ്ങള്.അത് പ്രകാരം കോടതിയില്‍ പരാതിപ്പെട്ട് ലംഘിക്കപ്പെട്ടമൗലികാവകാശങ്ങള് വീണ്ടെടുക്കാന്‍ പൗരന് അവകാശമുള്ളതുമാകുന്നു. എന്നാല്‍ ഇതേ ഭരണഘടനയിലെ പാര്‍ട്ട് നാലില്‍ പറയുന്ന നിര്‍ദ്ദേശക തത്വങ്ങള്‍ പാലിക്കപ്പെടാതിരുന്നാല്‍ കോടതിയില്‍ വ്യവഹാരപ്പെട്ടുനേടിയെടുക്കാന് കഴിയില്ലെന്നുള്ളതാണ് വസ്തുത .
എന്നിരുന്നാലും സുപ്രീം കോടതിയുടെ ഇക്കാര്യത്തിലുള്ള നിലപാട്, javeed Vs State of Haryana , AIR 2003, SC.3057 എന്ന കേസില്‍ വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങനെയാണ്. Fundamental rights must not be read in isolation but along with directive principles and fundamental dutiseഭരണഘടനാ നിര്‍മ്മാണ വേളയില്‍ മൗലികവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്ന ഏകീകൃത സിവില്‍ കോഡ്, അന്ന് ചില മതസ്ഥരുടെ എതിര്‍പ്പിനെ തുടര്‍ന്ന്് മാര്‍ഗ്ഗനിര്‍ദേശക തത്വങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. തുടര്‍ന്ന് 1950 ല്‍ ഭരണഘടന ഉണ്ടായ കാലംമുതല്‍, ഒരു പൊതു വ്യക്തി നിയമം നിര്‍മിച്ചു നടപ്പാക്കണമെന്ന ഭരണഘടനയിലെ നിര്‍ദ്ദേശക തത്ത്വത്തിലെ സൂചന ഇപ്രകാരമാണ്. (A 44:) The State shall endeavor to secure for the citizens a uniform civil code through out the territory of India, എന്നാല്‍ ഇത്രയും കാലമായിട്ടും ആ സൂചന ഒരനക്കവുമില്ലാതെ അത് പോലെ നിലകൊള്ളുന്നു. അതിനായി പല കോണുകളില്‍ നി നും ധാരാളം മുറവിളികള്‍ ഉണ്ടായതല്ലാതെ, കാര്യമായ ഒരു മുന്നോട്ട് പോക്ക് നടന്നിട്ടുള്ളതായി കാണുന്നില്ല.
രാജ്യത്ത് നൂറു കണക്കിന് വ്യക്തി നിയമങ്ങളാണ് ഓരോ മതങ്ങളെയും ചുറ്റിപ്പറ്റി നിലവിലുള്ളത് . പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ആധുനിക ലോകത്തില്‍ അപ്രസക്തമായതും യാതൊരു പ്രയോഗികത ഇല്ലാത്തതുമാണ്. ഇത്തരത്തില്‍പ്പെട്ട , കാലഹാരണപ്പെട്ട എത്രയെത്ര നിയമങ്ങളാണ് ഈ അടുത്ത കാലത്തായി കേന്ദ്ര സര്ക്കാര്അസാധുവാക്കിയിട്ടുള്ളത്.
ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും , ഇന്ത്യയ്ക്ക് ഒരു പൊതു വ്യക്തി നിയമം ഇല്ലാതെ പോയതിന്റെ കാരണം , ഇന്ത്യയുടെ ആദ്യത്തെ കാലഭരണാധികാരിയുടെയും തുടര്‍ന്നു ആ ‘ ഡൈനാസ്റ്റിയില്‍’ പ്പെട്ട ഭരണാധികാരികളുടെ പ്രീണനവും, അവരുടെവൈകാരികമായ എതിര്പ്പുമായിരുന്നുവെന്ന്. തുടര്‍ന്ന് ആശ്രേണിയിലെ ഭരണാധികാരികളെല്ലാം തന്നെ മത പ്രീണനനംവോട്ടാക്കി മാറ്റുന്ന കുടില തന്ത്രം നാളിതുവരെ പ്രയോഗിച്ചു എന്നതാണ് ഈ കാല വിളംമ്പത്തിനു കാരണം .അതേ സമയം ഹിന്ദു കോഡ് 1955 ആയപ്പോഴേക്കുംനിയമമാക്കാന് അവര്‍ ഒരു കാലവിളമ്പവും വരുത്തിയതുമില്ല.
എന്താണ് ഏകീകൃത സിവില്‍ കോഡ്?, ജാതി, മതം, ഭാഷ,ലിംഗം, ലൈകികാഭിമുക്യം, പ്രാദേശികം എന്നിവയ്ക്ക് തരംതിരിവില്ലാതെ രാജ്യത്തെ പൗരന്മാര്ക്കെല്ലാം ബാധകമായ ഒരു നിയമം.
കൂട്ടത്തില്‍ എടുത്ത് പറയേണ്ട, മറ്റൊരു ഭരണഘടനാ പാളിച്ച കൂടി പരിശോധിച്ചാല്‍ , കാലമെറെ ആയിട്ടും ഇപ്പോഴും പിന്തുടരുന്ന ആര്‍ട്ടിക്കിള്‍ 30 ന്റെ അപാകതയാണ്. അത് പ്രകാരം ‘ ന്യുന പക്ഷ മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍, അവരുടെ ഇഷ്ട പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശമാണ്. തുല്യ നീതി അവകാശങ്ങള്‍ ഉറപ്പു വരുത്തിയെന്ന് അവകാശപ്പെടുന്ന ഭരണഘടനയുടെ മറ്റൊരു പരാധീനത..ഈ ഇരട്ടാത്തപ്പു അനുവദിച്ചു കൊടുക്കുമ്പോള്‍ സങ്കല്പത്തില് അല്ലാതെ ഇന്ത്യന്‍ ഭരണഘടന മാതാതീതമാകുന്നതെങ്ങനെ ? അത് വഴി രണ്ട് തരം പൗരന്മാരെ ഭരണഘടന തന്നെ സൃഷ്ടിച്ചു നിലനിര്‍ത്തി കൊണ്ടുപോകുന്ന രീതിയല്ലേ ആധുനിക ഇന്ത്യയില്‍ ഇന്നും നിലനിക്കുന്നത് ?
ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ലെന്നും , ന്യൂന പക്ഷമെന്ന ലേബല്‍ നിലനിര്‍ത്തുന്ന മിക്ക ന്യുന പക്ഷങ്ങളും കോമണ്‍ സിവില്‍കോഡ് വിഷയത്തില്‍ അത്ര വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചതായി കാണുന്നുമില്ല. മേരി റോയ് കേസില്‍ സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമൊക്കെ , ഇന്ത്യയിലെ ക്രൈസ്തവര്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് പൂര്വികസ്വത്തിന്മേലുള്ള പിന്തുടര്ച്ചാവകാശത്തെ സംബന്ധിച്ച അവ്യക്ത മാറുകയും , അതോടെ ഇന്ത്യയിലെ വിദ്യാസമ്പന്നരായ ക്രൈസ്തവരുടെ കോമണ്‍ സിവില്‍ കോഡിനോടുള്ള എതിര്‍പ്പു അസ്തമിച്ചതുമായാണ്
കാണുന്നത്.
സത്യത്തില്‍ എന്താണ് പൊതു വ്യക്തി നിയമം കൊണ്ടുഉദ്ദേശിക്കുന്നതെന്നു നോക്കാം. ഒരു ഇന്ത്യന്‍ പൗരന്റെ വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം (intestate propetry right ) തുടങ്ങിയ കാര്യങ്ങളില്‍ മാത്രമാണ് ചിലമാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടത്. മാറ്റപ്പെടാന്‍ പാടില്ലാത്തതെന്നു കരുതപ്പെടുന്ന ചില മത നിയമങ്ങളെ അപ്രസക്തകമാക്കും എന്നതാണ് ഈ തടസവാദങ്ങളുടെയെല്ലാം കാരണം. അതിന്റെ ഫലമോ, ഭരണഘടന ഉറപ്പാക്കുന്ന, സ്ത്രീകളുടെ തുല്യ അവകാശം നിഷേധിക്കലാണ്. എന്നാല്‍ പുതിയ ലോകത്ത്,നൂറ്റാണ്ടുകള്‍ പഴക്കമുള്ള , ജനാധിപത്യത്തെഅംഗീകരിക്കാത്ത , കാര്‍ക്കശ്യ സ്വഭാവമുള്ള മതനിയമങ്ങളില്‍ നിന്ന് ജനാതിപത്യ സ്വഭാവമുള്ള നിയമങ്ങള്‍ഒരു ബഹുസ്വര സമൂഹത്തിന് അത്യന്താപേക്ഷിതമല്ലേ ?
ഇക്കാര്യത്തില്‍ ഇന്ത്യയിലെ പരമോന്നത കോടതികാലാകാലങ്ങളില് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം, ആവശ്യകത,ഖേദം പ്രകടിപ്പിക്കല്‍ എന്നിവ ചായക്കോപ്പയിലെകൊടുംകാറ്റായി നില കൊള്ളുന്നു. 1986 ല്‍ഷാ ബാനു കേസിന്റെ വിധിന്യായത്തില്‍ ഇന്ത്യയിലെ പരമോന്നത കോടതിയുടെ കണ്ടെത്തല്‍ തന്നെ ‘ പ്രത്യയശാസ്ത്രങ്ങളുടുള്ള വിധേയത്വം മാറ്റി ദേശീയ ഉത്ഗ്രഥനം സാധ്യമാകാന്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന നിര്‍ദ്ദേശത്തോടെ ഉണ്ടായ ചരിത്ര വിധിയാണ്.. ആ വിധിന്യായത്തെ അട്ടിമറിക്കാനാണ് നെഹ്റുവിയന്‍ ഡൈനാസ്റ്റിയില്‍പ്പെട്ട, രാജീവ് ഗാന്ധി ചെയ്തത്,
Muslim women Right to protection on Divorce Act 1986 എന്നൊരു മതപ്രീണന നിയമ നിര്‍മാണമായിരുന്നു. കോമണ്‍ സിവില്‍ കോഡ് എന്ന ഭരണഘടന ബാധ്യത നടപ്പാക്കുന്നത് മാറ്റി വയ്ക്കാവുന്നതല്ലെന്ന് മലയാളികളായ സുപ്രീം കോടതിജഡ്ജിമാര്‍ വരെ പല കേസുകളുമായി ബന്ധപ്പെട്ടു
അഭിപ്രായപ്പെട്ടിട്ടുള്ളതുമാണ്.
പൊതു സിവില്‍ കോഡ് എന്നാല്‍ പൗരര്‍ക്കു എല്ലാം ഒരേവസ്ത്രധാരണ, ഒരേ ആഹാര രീതി, ഒരേ പ്രാര്‍ത്ഥന , ഒരേനടപ്പ്, ഒരേ കിടപ്പ്, ഒരേ ശവമടക്കല്‍ രീതി ഒക്കെയേ പാടുള്ളുവെന്നാണ് പലരും തെറ്റിധരിക്കുകയോ, ബോധപൂര്വംതെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടുള്ളത്. സത്യത്തില്‍ കോമണ്‍ സിവില്‍ കോഡിനെ എതിര്‍ക്കുന്നവര്‍, തങ്ങളുടെ മതപരമായ വിശ്വാസങ്ങള്‍ക്ക് ഭംഗം ഉണ്ടാകുമെന്നും, അത്വഴി ദൈവ കോപം ഉണ്ടാകുമെന്നു വരെ സധുക്കളായ വിദ്യാഭ്യാസം സിദ്ധിച്ചട്ടില്ലാത്ത ജനതയെ ,അവരുടെയിടയില്‍ മത നേതൃത്വം പ്രചരിപ്പിച്ചിട്ടുണ്ട്. വാസ്തവത്തില്‍ വിവിധ ദേശങ്ങളിലെ സംസ്കാരം വരെ
ഉള്‍ക്കൊണ്ടും, , ഉടുപ്പും, നടപ്പും ചില ആഘോക്ഷങ്ങള്വരെ അതത് സ്ഥലങ്ങളില്‍ നിന്ന് കടം കൊണ്ടവരാണിവര് എന്ന കാര്യം വിസ്മരിച്ചു കൊണ്ടല്ലേ ആക്കൂട്ടര്ചെയ്യുന്നത്.
എന്നാല്‍ ആധുനിക കാലത്ത് , ലോകത്ത് പല സമ്പന്ന രാജ്യങ്ങളിലെയും യുവ ഭരണാധികാരികള്‍ പലരുംയൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയി വിദ്യാഭ്യാസം നടത്തുകയും, ആ സമൂഹങ്ങളില്‍ ഇടപഴകി ജീവിച്ചും പലപുരോഗമന ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, പ്രാകൃത ജീവിതരീതികള്‍ മാറ്റാന്‍ തയ്യാറാകുന്ന വസ്തുതയും ലോകത്തിന്റെമുന്നിലുണ്ട്. അതിന്റെ മകുടോദാഹരണമല്ലേ സ്ഥാനാര്‍ബുദ ഗവേഷകയായ റയാനാ അല്‍ ബര്‍നാവി എന്ന സൗദി അറേബ്യന്‍ വനിത മറ്റു മൂന്ന് പുരുഷമാര്ക്കൊപ്പം ,അമേരിക്കയിലെ കേന്നടി സ്പേസ് സെന്ററിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു
പോയത് . ശാസ്ത്ര കൗതകത്തിന്റെ കാണാക്കയങ്ങള്‍ കീഴടക്കുവാനുള്ള ഒരു സൗദി അറേബ്യന്‍ വനിതയുടെ പങ്കാളിത്തം എത്ര ഉദാത്തമായ പ്രവൃത്തിയാണ്.
തീരെ ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ കല്യാണംകഴിക്കേണ്ടി വരിക, ഉപേക്ഷിക്കപ്പെട്ട ഭാര്യയോടുംകുട്ടികളോടും പുരുഷന് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലാതിരിക്കുക, ഇതൊക്കെ ചില രാജ്യത്തെ നിയമംപരിരക്ഷ നല്കുമ്പോള്, പുരുഷനും സ്ത്രീയും മൗലികമായിതുല്യ അവകാശങ്ങള്‍ ഭരണഘടന പ്രകാരം ഉറപ്പ് നല്കുന്ന ഇന്ത്യ പോലൊരു ജനാതിപത്യ രാജ്യത്തും ചില മതക്കാര്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് പൂര്‍വിക സ്വത്തില്‍ അവകാശമില്ലാതിരിക്കുക ഇതൊക്കെ, മത നിയമത്തിന്റെപിന്ബലം കൊണ്ടല്ലേ ഇന്നും നിലനില്‍ക്കുന്നത് . മേരിറോയ് കേസില്‍ സുപ്രീം കോടതി, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍
പിന്തുടര്ച്ചവകാശം അസാധുവെക്കും വരെ ക്രിസ്ത്യന്‍സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ ഉണ്ടായിരുന്ന അവകാശം എത്ര ദയനീയമായിരുന്നു.
ദത്തെടുക്കല്‍ നിഷിദമായ സമൂഹത്തില്‍ അനാഥനായ ഒരുകുട്ടി ജീവിതാവസാനം വരെ അനാഥനായിരിക്കണമെന്ന വിശ്വാസം മാറ്റിയെടുക്കാന്‍ പൊതു വ്യക്തി നിയമം കൊണ്ടാകുമെങ്കില്‍, അത് പോലൊരു പുണ്യം മറ്റെന്താനുള്ളത്.
ഇങ്ങനെയുള്ള ആധുനിക സമൂഹത്തിന് യോഗ്യമല്ലാത്ത കാര്‍ക്കശ്യങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യത്ത് ഏക സ്വഭാവമുള്ള ഒരു പൊതു പൗര നിയമം ആവശ്യമല്ലേ ?മാതാടിസ്ഥാനത്തില് നിലനിന്നിരുന്ന നിയമങ്ങള്റദ്ദാക്കിയിട്ടാണ് 1860 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയൊട്ടാകെ ഇന്ത്യന്‍ പിനല്‍ കോഡ് നടപ്പിലാക്കിയത്. അന്നു ഒരു മതവും തങ്ങളുടെ മത ശിക്ഷാ നിയമങ്ങള്‍ നിലനിര്ത്തണമെന്നഅഭിപ്രായം ഉയര്‍ത്തിയില്ല. പിന്നെന്താണ് കോമണ്സിവില് കോടെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഹാലിളകുന്നതും, പ്രീണന രാഷ്ട്രീയം കൊണ്ട് പൊതുപൗരത്വ നിയമം നീണ്ടു പോയതും. യഥാര്‍ത്ഥത്തില്‍ ഏകീകൃത സിവില്‍കോഡ് ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ പെടുത്തിയത് തന്നെ വോട്ടിന് വേണ്ടിയുള്ള സ്വതന്ത്രഇന്ത്യയുടെ അട്ടിപ്പേര് അവകാശവുമായി വന്ന ഒരു ഡൈനാസ്റ്റിയുടെയും അവര്‍ കുടുംബസ്വത്തായി കൊണ്ട് നടന്ന പാര്‍ട്ടിയുടെയും പ്രീണന നയമാണെന്നുള്ളതാണ് യാഥാര്‍ഥ്യം. പ്രധാനമായും മൂന്നു കാര്യങ്ങളാണ് മാറ്റം വരാവുന്നത്.നിലവില്‍ പുരുഷന്മാര് വച്ചനുഭവിക്കുന്ന സൗഭാഗ്യത്തിന് തടസം വരുമെന്നുള്ളതാണ് എതിര്‍പ്പിനുള്ള പ്രധാന കാരണം.
ഒന്നാമതായി ഇന്ത്യയില്‍ ഒരു പൗരന്, അതായതു ഒരുപുരുഷന് ഒരു സ്ത്രീയെ മാത്രമേ ഭാര്യയായി പാടുള്ളു എന്ന നിലവരും . രണ്ടാമതായി, യഥേഷ്ടം ഭര്‍ത്താവിന് ഭാര്യയെ ഒഴിവാക്കാവുന്ന വളരെ പ്രകൃതാവും, ദയനീയവുമായ സ്ഥിതിനടപ്പില്ല. അതിന്റെ സാമൂഹ്യ ആഘാതം തന്നെ എത്രവലുതാണ്, ഒരു സ്ത്രീയും കുറെ കുട്ടികളെയും പുരുഷന് ഒരുസുപ്രഭാതത്തില്‍ വേണ്ടതെന്നു പറഞ്ഞു അവരെ ജീവിതത്തിന്റെ വഴിയില്‍ ഇറക്കി വിടുന്നത് തന്നെ വലിയ
സാമൂഹ്യ ആഘാതമല്ലേ ? അത് സമൂഹ്യത്തിന്റെബാധ്യയായി മാറില്ലേ ?
മൂന്നാമതായി intestate property Right, ഉടമ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ സ്വത്തുക്കള്‍ വീതംവച്ച് കൊടുക്കാത്ത അവസ്ഥയില്‍ , സ്ത്രീകള്‍ക്ക് ആ സ്വത്തിന്മേല് അവകാശമില്ല എന്ന സ്ഥിയിക്ക് കോമണ്‍ സിവില്‍ കോഡ് നിലവില്‍ വരുമ്പോള്‍ മാറ്റമുണ്ടാകുമെന്നുള്ളതാണ് ഏറെ ശ്ലാഘനീയമായ കാര്യം. ചുരുക്കത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെപൂര്വിക സ്വത്തില്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും എന്നര്‍ത്ഥം. അതല്ലാതെ ആരുടെയെങ്കിലും,
വിശ്വാസം, മരണന്തര കാര്യങ്ങള്‍, പ്രാര്‍ത്ഥന, ഉടുപ്പ്,നടപ്പ് എന്നിവയൊന്നും പൊതുവ്യക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല.. അത് മത മൗലികവാദികള്‍ ,തങ്ങളുടെ ഇങ്കിത്തതിന് വിശ്വാസികളെ നിര്‍ത്താനായി പടച്ചു വിടുന്ന നുണ പ്രചാരണമാണ് . അതിനെ ക്ലര്ജിമാരുടെ ഉദരനിമിത്തമുള്ള ബഹുകൃത വേഷംകെട്ടലായി കണ്ടാല്‍ മതിയാകും.മുകളില്‍ പറഞ്ഞതൊഴികെ, ഇന്ത്യയില്‍ ഇന്ന് നിലനിക്കുന്ന 99% നിയമങ്ങളും എല്ലാ മതക്കാരും
തുല്യമാണ്, ഉദാഹരത്തിനു െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ ഹിന്ദുവിനും, ക്രിസ്താനും, സിഖ്കാരനും,മുസല്‍മാനുമെല്ലാം ഒരേ ശിക്ഷയല്ലേ, അതില്‍ എന്തെങ്കിലും ഏറ്റക്കുറച്ചിലുണ്ടോ ? ബഹുഭാര്യത്തിന്റെ അനന്തരഫലങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മത പരിവര്‍ത്തനം ചെയ്യുന്ന പലരുടെയും കണ്ണിലെ കരടാണ് കോമണ്‍ സിവില്‍ കോഡ് എന്നതാണ് ഒരു യാഥാര്‍ഥ്യം
ചുരുക്കത്തില്‍ കോമണ്‍ സിവില്‍ കോടോ, പൊതുവ്യക്തി നിയമമോ എന്ത് തന്നേ പേരിട്ടു വിളിച്ചാലും, മറ്റുമിക്ക ഇന്ത്യന്‍ നിയമങ്ങളും പോലെ, ഇന്ത്യയില്‍ ജനിച്ചു വീഴുന്നവര്‍ക്കും, പല സാഹചര്യങ്ങളാല്‍ ഇന്ത്യയെ തങ്ങളുടെ ജീവിത സ്ഥലമായി തെരഞ്ഞെടുത്ത പൗരന്മാര്ക്കും ഒരു പോലെ ബാധകമാണ് ഈ നിയമം.
ഉദാഹരണത്തിന് , 1910 ല്‍ പോര്‍ച്ചുഗീസുകാര്‍ നടപ്പാക്കിയ ഏകീകൃത പൗര നിയമമാണ് മതഭേദമന്യേ ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഗോവയില്‍ ഇപ്പോഴും നിലനില്ക്കുന്നതും ഗോവക്കാര്‍ പിന്തുടരുന്നതും, അത് കൊണ്ട് ഗോവയിലുള്ള മതവിഭാഗങ്ങള്‍ക്കു അവരുടെ വിശ്വാസങ്ങളിലൊ, ആചാരങ്ങലിലോ പ്രാര്‍ത്ഥന രീതികളോലോ, വിവാഹാദികുടുംബ കാര്യങ്ങളിലൊ തങ്ങളുടെ മാര്‍ഗ്ഗം അനുശാസിക്കുന്ന രീതിയില്‍ നിന്ന് മാറി ജീവിക്കേണ്ടിവന്നതായി എന്തെങ്കിലും ഒരു പ്രശ്നമുള്ളതായികേട്ടിട്ടുണ്ടോ ?. അതിന്റെ പിന്‍ബലത്തില്‍ തന്നേ മുകളില്പറഞ്ഞ പോലെ ഏവര്‍ക്കും ബാധകമായ ഒരു ‘ഇന്ത്യന്കുടുംബ നിയമം’ കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്നതില്‍ മറ്റു സങ്കുചിത ചിന്തകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്.
നമ്മുടെ ഭരണഘടനയില്‍ തുല്യത കൊട്ടിഘോഷിക്കുമ്പോലെ പരിപൂര്ണമായിട്ടുവന്നിട്ടുണ്ടോ, അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ പെണ്മക്കള്ക്കും ആണ്മക്കളെപ്പോലെ സ്വത്തിനുനവകാശം കിട്ടണ്ടേ? ഏക പക്ഷിയമായി പുരുഷന് സ്ത്രീയെ വിവാഹം ബന്ധത്തില്‍ നിന്ന് പുറത്താക്കമോ തുടങ്ങിയ അടിസ്ഥാന ജീവല്‍ പ്രശ്നങ്ങളെ എത്ര കാലം കണ്ടില്ലെന്നു നടിക്കാനാവും !
പൊതു പൗര നിയമം നടപ്പാക്കുന്നത് മൂലം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ചുരുക്കത്തില്‍ പരിശോധിച്ചാല്‍,
(1). വിവാഹം : രാജ്യത്തു ജീവിക്കുന്ന എല്ലാ പൗരന്മാര്ക്കും ഏക ഭാര്യ/ഭര്‍ത്താവ് മാത്രമേ പാടുള്ളു. ഇന്ത്യയിലെ എല്ലാ മത വ്ശ്വാസിയുടെയും വിവാഹങ്ങള്‍,
സര്‍ക്കാരിന്റെ സ്റ്റാറ്റൂട്ടറി സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിഷ്കര്‍ഷിക്കും.അനുബന്ധമായി എല്ലാ മതത്തില്‍പ്പെട്ട ജനങ്ങളുടെയും ജനനം, വിവാഹം, മരണം എന്നിവ സര്ക്കാര്ഏജന്സികളില് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം,ആ ഏജന്‍സികള്‍ നല്കുന്നസര്ട്ടിഫിക്കറ്റുകള്ക്ക് മാത്രമേ രാജ്യത്തും / വിദേശത്തും ആധികാരിക രേഖകള്‍ ആയി പരിഗണിക്കാനാവു.
(2). വിവാഹ മോചനം : സ്ത്രീക്കും പുരുഷനും വിവാഹമോചനത്തിന് തുല്യ അവകാശം, അതായതു പരിഷ്കൃതസമൂഹത്തില്‍ മനുഷ്യന് അവലംഭിക്കുന്ന കാരണങ്ങള്ആയിരിക്കണം വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍. കൂടാതെ, ദമ്പതിമാര്‍ക്ക് ഉഭയ സമ്മത പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു വിവാഹ മോചനം നേടാം
(3). പിന്തുടര്ച്ചവകാശം : ( Intestate Property Right)ജീവിച്ചിരിക്കുമ്പോള്‍ കരണം ചെയ്തിട്ടില്ലാത്ത സ്വത്തിന്മേല് മാതാപിതാക്കളുടെ മരണശേഷം ആണ് /പെണ്
വ്യതാസമില്ലാതെ മക്കള്‍ക്ക് തുല്യവകാശം ഉണ്ടായിരിക്കും.
(4) ദത്തെടുക്കല്‍: കുഞ്ഞുങ്ങളെ ദത്തെടുക്കണമെന്നുള്ളവര്ക്കു ഉഭയ സമ്മത പ്രകാരം അതുമാകാം .ഇതില്‍ എത് കാര്യം കൊണ്ടാണ്, കോമണ്‍ സിവില്‍ കോഡ്മൂലം ഇന്ത്യയിലെ ഏതെങ്കിലും ഒരു മതത്തിന്റെ ‘ വികാരം ‘വൃണപ്പെടുന്നത് എന്ന് എത്ര ആലോചിച്ചിട്ട് മനസിലാകുന്നില്ലകാര്യം ഇത്രയേയുള്ളൂ, കലക്ക വെള്ളത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്ന കുറെ ക്ലര്‍ജി മാര്‍ക്ക് അവരുടെ സാമ്രാജ്യത്തില്‍, തിരുവായ്ക്കു എതിര്‍വാ ഇല്ലാതെ, വിയര്‍ക്കാതെ, ജീവിക്കാന്‍ ബുദ്ധിമുട്ട് വരുമോ എന്ന ആശങ്കയാണ് കോമണ്‍ സിവില്‍ കോഡിനേതെരയുള്ള എല്ലാ ഏതിര്‍പ്പിനും കാരണം അതല്ലാതെ, പരിഷ്കൃത സമൂഹത്തിന് എന്തങെങ്കിലുംബുദ്ധിമുട്ട് പൊതു വ്യക്തി നിയമം കൊണ്ട് ‘ ഇന്ത്യയില്‍ ‘ഉണ്ടാകുമെന്നു തോന്നുന്നില്ല.
[email protected] phone : 9526821646
പ്രതികരിക്കാൻ ഇവിടെ എഴുതുക: