ന്യൂദല്‍ഹി: ജനന-മരണ രജിസ്ട്രേഷന് (ഭേദഗതി) ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്കി.ജനന-മരണ രജിസ്ട്രേഷന് ലളിതമാക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്നും ഇത് പൂര്‍ണമായും ഡിജിറ്റല്‍ ആക്കുമെന്നും ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ലഭിക്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സാമൂഹിക പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സ് നേടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തുടങ്ങി വിവിധ കാര്യങ്ങള്‍ക്ക് ഈ രേഖ കണക്കിലെടുക്കുമെന്ന് നിത്യാനന്ദ റായ് പറഞ്ഞു. ബില്‍ പ്രകാരം ഏഴു ദിവസത്തിനകം ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനന-മരണങ്ങളുടെ നിയന്ത്രണത്തിനും രജിസ്ട്രേഷനും വ്യവസ്ഥ ചെയ്യുന്ന 1969-ലെ ജനന-മരണ രജിസ്ട്രേഷന് നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ജനന-മരണ രജിസ്ട്രേഷനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ അധികാരമുളള ഒരു രജിസ്ട്രാര്‍ ജനറലിനെ നിയമിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു.രജിസ്റ്റര്‍ ചെയ്ത ജനന മരണങ്ങളുടെ ദേശീയ ഡാറ്റാബേസ് രജിസ്ട്രാര്‍ ജനറല്‍ പരിപാലിക്കുമെന്ന വ്യവസ്ഥയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: