ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കും. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പ്രസംഗിക്കുമ്പോള്‍ അതിന് കേള്‍ക്കാന്‍ യു എസ് കോണ്‍ഗ്രസ് അംഗങ്ങളും ഉണ്ടാകും. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ നയിക്കുന്നത് ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ റോ ഖന്നയും മൈക്കല്‍ വാള്‍ട്ട്സും ചേര്‍ന്നാണ്.
ബിസിനസ്, സാങ്കേതിക വിദഗ്ദധര്‍, സര്‍ക്കാര്‍, ബോളിവുഡ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളെ സംഘം കാണും.കോണ്‍ഗ്രസുകാരായ ഡെബോറ റോസ്, കാറ്റ് കാമാക്ക്, ശ്രീ താനേദാര്‍, ജാസ്മിന് ക്രോക്കറ്റ് , റിച്ച് മക്കോര്‍മിക്, എഡ് കേസ് എന്നിവരാണ് സന്ദര്‍ശക സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യയെയും ഇന്ത്യന്‍ അമേരിക്കക്കാരെയും കുറിച്ചുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ സഹ-അധ്യക്ഷരെന്ന നിലയില്‍ അഭിമാനമുണ്ടെന്ന് ഖന്ന പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: