ലാഹോര്‍: പാകിസ്ഥാന് മുന്‍ നായകന് ഇന്‍സമാം ഉള് ഹഖിനെ പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) വീണ്ടും ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് നിയമിച്ചു. ഇത് രണ്ടാം തവണയാണ് താരം ഈ സ്ഥാനത്തെത്തുന്നത്. ഇതിന് മുമ്പത് 2016 മുതല്‍ 2019 വരെ ഇന്‍സി ചീഫ് സെലക്ടര്‍ സ്ഥാനത്തുണ്ടായിരുന്നു.
പാകിസ്ഥാന് ലോകകപ്പ് നേടിയ 1992 ഏകദിന ക്രിക്കറ്റ് ടീമില്‍ ഇന്‍സിയും ഭാഗമായിരുന്നു. പിന്നീട് പാക് മിഡില്‍ ഓര്‍ഡറിലെ ശക്തനായ ബാറ്ററായി മാറിയ താരം 2004 മുതല്‍ വിരമിക്കുന്നത് വരെ ടീം നായകനായി തുടര്‍ന്നു.
120 ടെസ്റ്റുകളില്‍ കളിച്ച് 49.60 ശരാശരിയില്‍ 8,830 റണ്‍സെടുത്തു. 25 സെഞ്ച്വറികളും ഉള്‍പ്പെടും. 378 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇന്‍സമാം 39.52 റണ്‍ ശരാശരിയില്‍ 11,739 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: