ഡോ.കെ.മുരളീധരന് നായര്‍
വീടിന്റെ വടക്കുകിഴക്ക് (ഈശാനകോണ്) ഭാഗത്തിന്റെ പ്രത്യേകതകള്‍ എന്താണ്?
ഒരു വീടു പണിയുമ്പോള്‍ സാധാരണ വടക്കുഭാഗവും കിഴക്കു ഭാഗവും സ്ഥലം കൂടുതല്‍ വിടേണ്ടതാണ്. എന്നാല്‍ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുറച്ചു സ്ഥലം വിട്ടാല്‍ മതിയാകും. വീടു പണികഴിപ്പിച്ച് ചുറ്റുമതില്‍ കെട്ടി കഴിഞ്ഞാല്‍ അത് ഒരു വാസ്തുമണ്ഡലമായി മാറി. ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.5 ഡിഗ്രി ചരിവില്‍ സൂര്യനെ ചുറ്റി വരുന്ന അതേ രീതിയില്‍ തന്നെയാണ് ഊര്‍ജം പ്രവഹിക്കുന്നത്. ഭൗമോര്‍ജം കൂടുതല്‍ ലഭിക്കുന്നതു ഭൂമിയില്‍ നിന്നാണ്. എന്നാല്‍ പ്രാപഞ്ചികോര്‍ജം ലഭിക്കുന്നത് സൂര്യനില്‍ നിന്നും മറ്റു ഗ്രഹങ്ങളില്‍ നിന്നും നക്ഷത്രങ്ങളില്‍ നിന്നുമാണ്. വടക്ക് കിഴക്ക് ഭാഗത്തു നിന്ന് വമിക്കുന്ന ഊര്ജപ്രവാഹത്തെ വീടിന്റെ തെക്കുഭാഗത്തേക്ക് തള്ളപ്പെടുകയും ദക്ഷിണ ധ്രുവത്തില്‍ നിന്നും വരുന്ന കാന്തികശക്തിയുമായി ബന്ധപ്പെട്ട് വീടിനുള്ളിലേക്ക് വമിക്കുകയുമാണ് സാധാരണ ചെയ്യുന്നത്. ഉത്തരായാനം ദക്ഷിണായനം എന്ന രീതിയില്‍ സൂര്യന് ആറു മാസം വടക്കോട്ടും (ഉത്തരായനം) ആറുമാസം തെക്കോട്ടും (ദക്ഷിണായനം) മാറിയാണ് ഉദിക്കുന്നത്. ഒരു വീടിന് വടക്കു ഭാഗവും കിഴക്കു ഭാഗവും കൂടുതല്‍ സ്ഥലം വിടണമെന്നു പറയുന്നതും ഈ ഭാഗത്തു കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതിനുവേണ്ടിയാണ്.
വീടിന്റെ അടുക്കള എങ്ങനെയുള്ളതായിരിക്കണം?
ഐശ്വര്യമുള്ളൊരു വീടിന്റെ അടുക്കള സമചതുരമോ ദീര്‍ഘചതുരമോ ആയിരിക്കണം. ബെഡ്റൂമിനെക്കാലും ഒരു കാരണവശാലും അടുക്കള വലുതാകരുത്. അങ്ങനെ വലുതായാല്‍ വരവിന്റെ ഇരട്ടി ആ വീട്ടില്‍ ചെലവാകും. അടുക്കളയുടെ സ്ഥാനങ്ങള്‍ തെക്കുകിഴക്കു ഭാഗത്തോ വടക്കു പടിഞ്ഞാറു ഭാഗത്തോ കിഴക്കുവടക്കു ഭാഗത്തോ ആയിരിക്കണം. അടുക്കളയുടെ മൂലഭാഗം ചേര്‍ത്തു സിങ്ക് സ്ഥാ
പിക്കരുത്. ആഹാരം പാചകം ചെയ്യുന്ന ഭാഗത്ത് സൂര്യകിരണങ്ങള്‍ പതിക്കുന്ന രീതിയില്‍ ക്രമീകരിക്കേണ്ടതാണ്. ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും ഉത്തമമായ സ്ഥാനം അടുക്കള തന്നെയാണ്. ഇവിടെ അപാകത സംഭവിച്ചാല്‍ വീടിനെ ആകമാനം ഇത് ബാധിക്കും.
ഇരുനില കെട്ടിടത്തിന് പൂജാമുറി എവിടെ വേണം?
വീടിന്റെ പൂജാമുറി എര്‍ത്തുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. പൂജാമുറിയില്‍ പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള് നിന്ന് തൊഴേണ്ടത് കിഴക്കോട്ടും ആകുന്നതാണ് ഉത്തമം. ഇതിന് തടസ്സമുള്ളവര്‍ കിഴക്കോട്ട് പടം വെയ്ക്കുന്നതിലും തെറ്റില്ല.
പൂജാമുറി പണിയുന്നതില്‍ സ്ഥലമില്ലാത്തവര്‍ക്ക് കുടുംബിനിയുടെ കണ്ഠത്തിന് താഴെ വരത്തക്ക രീതിയില്‍ സ്റ്റാന്‍ഡ് സ്ഥാപിച്ച് പടങ്ങള്‍ വച്ച് വിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ല. ഈ രീതി ക്രമീകരിക്കുന്നത് പ്രസ്തുത ഗൃഹാന്തരീക്ഷത്തിന് അനുസരണമായി തന്നെ ആയിരിക്കണം. മരിച്ചുപോയവരുടെ പടങ്ങള്‍ ഒരു കാരണവശാലും പൂജാമുറിയില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം സ്ഥാപിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: