ന്യൂദല്‍ഹി: സിപിഐയുടെ നാലംഗ സംഘം ഹരിയാനയിലെ നൂഹിലെ സംഘര്‍ഷത്തെക്കുറിച്ച് നേരിട്ടറിയാന്‍ അവിടം സന്ദര്‍ശിക്കുന്നു. ആലുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാത്തവരാണോ ഹരിയാനയിലേക്ക് പോകുന്നത് എന്ന തരത്തിലുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സിപിഐ എംപി പി. സന്തോഷ് കുമാര്‍ ഈ യാത്ര സംബന്ധിച്ച് നടത്തിയ വാര്ത്താസമ്മേളത്തെക്കുറിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി നടത്തിയ ട്വീറ്റിനാണ് ഇത്തരത്തില്‍ പ്രതിഷേധ മറുപടികള്‍.
ഹരിയാനയില്‍ ഹിന്ദു ഘോഷയാത്രയ്ക്കെതിരെ നടന്ന ആസൂത്രിതമായ കല്ലേറാക്രമണത്തെ വെള്ളപൂശാനാണ് ഇവര്‍ പോകുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. കല്ലെറിയാന്‍ സുരക്ഷിതമായ ഇടം ഒരുക്കിയ ഹോട്ടല്‍ ഉള്‍പ്പെടെ ഹരിയാന സര്‍ക്കാര്‍ പൊളിച്ചു. കല്ലെറിഞ്ഞവരുടെ ചില കുടിലുകളും തകര്‍ത്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ തന്നെ ആര് ആരെയാണ് ആക്രമിച്ചതെന്ന് വ്യക്തമാണ്. അവിടെ ഇന്റര്‍നെറ്റിന് വരെ നിരോധനം ഏര്‍പ്പെടുത്തി കാര്യങ്ങള്‍ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് സിപിഐ നേതാക്കളുടെ സന്ദര്‍ശനം.
ഹരിയാനയിലെ ബിജെപി ഉള്‍പ്പെടുന്ന സഖ്യകക്ഷി മന്ത്രിസഭ ഒറ്റക്കെട്ടായാണ് ഈ സംഭവത്തോട് പ്രതകരിക്കുന്നത്. അതിനിടയിലാണ് സത്യം കണ്ടുപിടിക്കാനെന്ന പേരില്‍ സിപിഐ സംഘത്തിന്റെ ഈ യാത്ര. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: