ചെന്നൈ: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കുന്നതിലൂടെ രാജ്യത്ത് പുരോഗതി കൈവരുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇങ്ങനെയുണ്ടായാല്‍ പെണ്‍കുട്ടികള്‍ക്ക് സമ്പദ്വ്യവസ്ഥയില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനും സമൂഹത്തില്‍ മൊത്തത്തില്‍ നല്ല സ്വാധീനം ചെലുത്താനും കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.മദ്രാസ് സര്‍വകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുമുള്ള സര്‍വകലാശാലയുടെ ശ്രമങ്ങളെ ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. ബിരുദം നേടിയ വിദ്യാര്‍ത്ഥികളെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. പുരാതന തമിഴ് കൃതിയായ തിരുക്കുറലില്‍ കാണുന്ന ജ്ഞാനവും ദര്‍ശനവും ഊന്നിപ്പറഞ്ഞ രാഷ്‌ട്രപതി സംഘകാലസാഹിത്യവും ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും എടുത്തുപറഞ്ഞു.
ചടങ്ങിന് ശേഷം രാജ്ഭവനില്‍ ഗോത്രജനവിഭാഗങ്ങളുമായും രാഷ്‌ട്രപതി സംവദിച്ചു. മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയും രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിനെ ‘ഭാരതിയാര്‍ ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: