വെള്ളറട: കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരിയായ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടാതെ പോലീസ്. കേസെടുത്ത് മൂന്നുമാസമായിട്ടും പ്രതിയെ ഒളിവില്‍കഴിയാന്‍ അനുവദിച്ച് വെള്ളറട പോലീസ്. കുന്നത്തുകാല്‍ സ്വദേശി എഴുപതുകാരനായ വിശ്വംഭരന് ആണ് ഒളിവില്‍ തുടരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയും കൂട്ടാളികളും ശ്രമിച്ചിരുന്നുവെങ്കിലും ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് വെള്ളറട പോലീസ് ഏപ്രില്‍ 30ന് കേസെടുത്തത്. പോക്സോ വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായാണ് പരാതി. കുട്ടിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പീഡനവിവരം പുറത്തായത്. പെണ്‍കുട്ടിയുടെ കണ്ണട കളഞ്ഞു പോയത് തിരഞ്ഞ് രക്ഷകര്‍ത്താക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് പീഡനം ശ്രദ്ധയില്‍പെടുന്നത്. കൊല്ലുമെന്ന് പ്രതിയുടെ ഭീഷണിയുള്ളതിനാലാണ് സംഭവം പുറത്തു പറയാത്തതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇരയുടെ വീടിന്റെ ഇടനാഴിയില്‍ വച്ചാണ് പീഡനം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ചു. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയിരുന്നു.
പ്രതിയുടെ സാമ്പത്തിക,രാഷ്ട്രീയ സ്വാധീനം ഭയന്ന് ആദ്യഘട്ടത്തില്‍ കേസ് കൊടുക്കാതിരുന്ന കുടുംബം ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂ ടെ നിയമവഴി തേടുകയായിരുന്നു. ഇതിനിടെ കേസില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വെള്ളറട എസ് എച്ച് ഒ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച വിശ്വംഭരന്റെ കുന്നത്തുകാലിലെയും പുരവൂരിലെയും വീടുകളില്‍ പരിശോധ നടത്തി.
അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാല്‍ ഡിവിഷനിലെ മെമ്പര്‍ ടി. വിനോദ് പ്രതിയുടെ ബന്ധുക്കളില്‍ നിന്നും പണവും പ്രതിയില്‍ നിന്നും വസ്തു രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്ന ആരോപണത്തില്‍ സി പി എം വെള്ളറട ഏരിയാ കമ്മറ്റിയില്‍ നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്.
ബ്ലോക്ക് മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി
പ്രതിയെ സംരക്ഷിച്ചെന്ന ആരോപണ വിധേയനായ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കണമെന്നും പ്രതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പാറശ്ശാല മണ്ഡലം കമ്മറ്റി നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്കി. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്. പ്രതിയില്‍ നിന്നും പണവും വസ്തുവും വാങ്ങിയ ബ്ലോക്ക് മെമ്പര്‍ രാജി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിക്ക് സംരക്ഷണം നല്കിയ ബ്ലോക്ക് മെമ്പര്‍ക്കെതിരെ ശക്തമായ ജനകീയ സമരം ഉണ്ടാകും. കേസെടുത്ത് രണ്ട് മാസംവരെ കേസ് അന്വേഷിക്കാതിരുന്ന വെള്ളറട മുന്‍ എസ്എച്ച്ഒക്കെതിരെയും അന്വേഷണം വേണമെന്നും ബി ജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: