മങ്കൊമ്പ്: മങ്കൊമ്പ് സ്കൂള്‍ പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചുള്ള പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ചു ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നു കാട്ടി ബാലവകാശ സംരക്ഷണ കമ്മിഷന് കുട്ടനാട് പാക്കേജ് മൈനര്‍ ഇറിഗേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവര്‍ക്ക് ഉത്തരവു നല്‍കിയിരുന്നു.
എന്നാല്‍, ഉത്തരവു നടപ്പാക്കാതെ വന്നതോടെ നാട്ടുകാര്‍ കേരള നിയമ സേവന അതോറിറ്റിക്കു പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നിയമസേവന അതോറിറ്റി ജില്ലാ നിയമസേവന അതോറിറ്റിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടില്‍ പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതോടെയാണു നിയമ സേവന അതോറിറ്റി അഭിഭാഷകനായ റോഷന് ഡി.അലക്സാണ്ടറിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിനു നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്കു നോട്ടിസ് നല്കി. മങ്കൊമ്പ് സ്വദേശി എന്‍. ബാബു ഇളവുംപാക്കല്ചിറയാണു ബാലാവകാശ സംരക്ഷണ കമ്മിഷനില്‍, സംസ്ഥാന നിയമ സേവന അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: