സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: സ്പാനിഷ് ഗോള്‍ കീപ്പര്‍ റോബര്‍ട്ട് സാഞ്ചെസും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും തമ്മിലുള്ള കരാറായി. 25 ദശലക്ഷം പൗണ്ടിനാണ്(ഏകദേശം 264 കോടി ഇന്ത്യന്‍ രൂപയ്ക്ക്) ട്രാന്‍സ്ഫര്‍ നടന്നിരിക്കുന്നത്.
25കാരനായ റോബര്‍ട്ട് സാഞ്ചസ് ചെല്‍സിയില്‍ ഏഴ് വര്‍ഷം തുടരാനാണ് കരാര്‍. മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ് ബ്രൈറ്റണില്‍ നിന്നാണ് ചെല്‍സിയിലേക്കുള്ള വരവ്. കഴിഞ്ഞ സീസണില്‍ സാഞ്ചസ് 23 കളികളിലേ കളിച്ചുള്ളൂ. 15-ാം വയസ്സിലാണ് സാഞ്ചസ് സ്പെയിനില്‍ നിന്നും ഇംഗ്ലീഷ് ക്ലബ്ബ് ബ്രൈറ്റണില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് സ്പാനിഷ് ലാ ലിഗ ടീം ലവാന്റെയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: