മുംബൈ : ബോളീവുഡ് കലാസംവിധായകന്‍ നിതിന്‍ ദേശായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ധനകാര്യ സ്ഥാപനമായ എഡല്‍വെയ്സ് ഗ്രൂപ്പിലെ അഞ്ച് പേര്‍ക്കെതിരെ റായ്ഗഡ് പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം മൂലമാണ് ദേശായി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് 2നാണ് നിതിന്‍ ദേശായിയെ തൂങ്ങിമരിച്ച നിലയില്‍ സ്വന്തം സ്റ്റുഡിയോയില്‍ കണ്ടെത്തിയത്. 252 കോടി രൂപയുടെ കടബാധ്യയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിക്കുന്നതിനു മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഓഡിയോയില്‍ പേര് പരാമര്‍ശിക്കുന്നവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
എഡല്‍വെയ്സ് കമ്പനി ചെയര്മാന് രാകേഷ് ഷാ, കെവര്‍ മേത്ത, സ്മിത് ഷാ, ആര്.കെ. ബന്‍സാല്‍, ജിതേന്ദ്ര കോത്രി എന്നിവര്‍ക്കെതിരെയാണ് നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേശായിയുടെ ഭാര്യ നേഹ ദേശായിയുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 306, 34 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
സ്റ്റുഡിയോ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് എഡല്‍വെയ്സ് ദേശായിക്ക് വന്‍തുക വായ്പാ വാഗ്ദാനവുമായി വന്നത്. വായ്പയെടുത്തശേഷം കോവിഡ് വ്യാപനം രൂക്ഷമായതോടെ ബിസിനസ് തകരുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ എഡല്‍വെയ്സ് ദേശായിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. സമ്മര്‍ദ്ദം മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും ദേശായിയുടെ ഭാര്യ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം വായ്പാ തിരിച്ചടവിന്റെ പേരില്‍ ദേശായിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഡല്‍വെയ്സ് ഗ്രൂപ്പ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: