കൊച്ചി: പുരാവസ്തുതട്ടിപ്പ് വഞ്ചനാകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ വിപിന്‍ മോഹനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. വിപിന്‍ മോഹന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. നിലവില്‍ സാക്ഷിയായ വിപിന്‍ മോഹനെ പ്രതി ചേര്‍ത്തേക്കും
കെ. സുധാകരനെ മോന്സണ് മാവുങ്കലിന്റെ എറണാകുളത്തെ വീട്ടില്‍ എത്തിച്ചത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ചിന് തെളിവു ലഭിച്ചിരുന്നു. 12 തവണയിലേറെ ഇയാള്‍ സുധാകരനുമായി മോന്‍സന്റെ വീട്ടില്‍ വന്നതിന്റെ തെളിവു നിരത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ആദ്യം നിഷേധിച്ചെങ്കിലും വീട്ടില്‍ വന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ചതോടെ വിപിന്‍ മോഹന്‍ സമ്മതിക്കുകയായിരുന്നു.
തലസ്ഥാനത്തെ ഹോട്ടലില്‍ മോന്‍സണുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുധാകരനെ വാഹനത്തില്‍ എത്തിച്ചതും ഇയാളായിരുന്നുവെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കളമശേരി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വൈ.ആര് റെസ്റ്റത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: