മണിപ്പൂരില്‍ വംശീയ കലാപം നടന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പ്രതിപക്ഷ എംപിമാര്‍ക്കെല്ലാം യാഥാര്‍ത്ഥ്യം മനസ്സിലായിക്കഴിഞ്ഞു. മണിപ്പൂരില്‍ െ്രെകസ്തവ വേട്ട നടത്തിയെന്ന് പ്രചരിപ്പിച്ച കേരളത്തിലെ എംപിമാര്‍ക്കും സത്യം തിരിച്ചറിയാനായി. ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ തങ്ങള്‍ കേരളത്തില്‍ പറഞ്ഞതൊന്നുമല്ല മണിപ്പൂരില്‍ നടക്കുന്നതെന്ന് ഇടതുപക്ഷ എംപിമാര്വരെ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിയ മലയാളിയായ ഇടതുപക്ഷ എംപി സ്വകാര്യമായി പറഞ്ഞത് മണിപ്പൂരിനെപ്പറ്റി കേരളത്തില്‍ പറയുന്നതെല്ലാം വളരെ വലിയ നുണകളാണെന്നാണ്. ഇരുവിഭാഗങ്ങളുടേയും ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതായും നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തതായും ഇടത് എംപി സമ്മതിക്കുന്നു. മലമുകളിലെ കുക്കി ഭൂരിപക്ഷ മേഖലകളിലെ മൈതേയ് ന്യൂനപക്ഷ ഗ്രാമങ്ങളിലെ മുഴുവന്‍ സ്ത്രീകളും കൂട്ടബലാല്സംഗത്തിനിരയായിട്ടുണ്ടെന്ന നടുക്കുന്ന വിവരങ്ങളും ഈ ഇടതുപക്ഷ എംപിമാര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ മൗനത്തിലാണ്. കേരളത്തിലെ െ്രെകസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സംഘടിത നുണപ്രചാരണത്തിന്റെ ഭാഗമാണ് ഇവരുടെ കുറ്റകരമായ ഈ മൗനം പോലും.
മൈതേയ്-കുക്കി വംശീയ സംഘര്‍ഷങ്ങളെ ഹിന്ദു-ക്രിസ്ത്യന്‍ കലാപമാക്കി ചിത്രീകരിച്ചതില്‍ വലിയ പങ്കുവഹിച്ചത് കേരളത്തിലെ ഇടതുവലതു രാഷ്ട്രീയ നേതാക്കളും മലയാളികളായ ഒരു വിഭാഗം െ്രെകസ്തവ പുരോഹിതരുമാണ്. ഒടുവില്‍ െ്രെകസ്തവ സഭാ നേതൃത്വം മുതല്‍ സിപിഎം മണിപ്പൂര്‍ നേതൃത്വം വരെ ഈ നുണപ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുമ്പോള്‍ പരിഹാസ്യരാവുന്നതും കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്. മലയാളി നേതാക്കളുടെ ഈ നുണപ്രചാരണങ്ങളും അമിതാവേശവും പാര്‍ലമെന്റിലും ഇവരെ അപഹാസ്യരാക്കി മാറ്റുന്നുണ്ട്. വര്‍ഷകാല സമ്മേളനത്തില്‍ ആദ്യദിനം മുതല്‍ പ്രതിപക്ഷ എംപിമാര്‍ മണിപ്പൂര്‍ വിഷയത്തില്‍ ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിക്കുകയാണ്. എന്നാല്‍ മണിപ്പൂരിന്റെ പേരിലുള്ള പ്രതിപക്ഷത്തെ ഏകോപനമില്ലായ്മയും അമിതാവേശവും പലപ്പോഴും അവര്‍ക്കുതന്നെ വിനയായി മാറിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പോലും അമിതാവേശം വിനയായി മാറി. രാജ്യസഭയില്‍ ചട്ടം 176 പ്രകാരം ഹ്രസ്വ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായതിനെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ ആവശ്യപ്രകാരമായിരുന്നു ഹ്രസ്വ ചര്‍ച്ചയ്ക്ക് രാജ്യസഭാ അധ്യക്ഷന്‍ അനുമതി നല്‍കിയതെന്ന വിവരം പിന്നാലെ പുറത്തുവന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ എളമരം കരീമും ജോണ്‍ ബ്രിട്ടാസും എ.എ റഹീമും വി.ശിവദാസനും അടക്കം ചട്ടം 176 പ്രകാരം ചര്‍ച്ചയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് എംപി രഞ്ജിത് രഞ്ജനും ജി.സി ചന്ദ്രശേഖറും ചട്ടം 176 അനുസരിച്ച് നോട്ടീസ് നല്കിയവരില് പെടുന്നു. എന്‍സിപി, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി അംഗങ്ങളും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ എല്ലാ സഭാനടപടികളും നിര്‍ത്തിവെച്ച് ചട്ടം 267 പ്രകാരം ചര്‍ച്ച വേണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഖാര്‍ഗെയുടെ ആവശ്യം. പ്രതിപക്ഷത്തെ ഭിന്നതകള്‍ വ്യക്തമാക്കുന്നതായിരുന്നു ഇത്. കേരളാ വിഷയത്തില്‍ ഇടത് കോണ്‍ഗ്രസ് എംപിമാര്‍ ഏറ്റുമുട്ടുന്ന കാഴ്ചയും പാര്‍ലമെന്റില്‍ ദൃശ്യമായി. ആലുവയില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ലോക്സഭയില്‍ ബെന്നിബെഹന്നാന്‍ എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിനെ കേരളത്തില്‍ നിന്നുള്ള ഇടതു എംപിമാര്‍ എതിര്‍ത്തു. മണിപ്പൂര്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് കേരളത്തിലെ ക്രമാസമാധാന നില പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് എംപിയുടെ ശ്രമം മോശമായിപ്പോയെന്ന് ഇടത് എംപിമാര്‍ കുറ്റപ്പെടുത്തുന്നുണ്ട്.
എന്നാല്‍ നുണപ്രചാരകരായ ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള കേരളത്തിലെ ഇടത് എംപിമാര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് മണിപ്പൂര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തലുകള്‍. മൈതേയ് വിഭാഗക്കാരെ ക്രിസ്ത്യാനികള്‍ക്കെതിരാക്കിത്തീര്‍ക്കാന്‍ സംഘടിതമായ നീക്കം നടന്നുവെന്ന് ആരോപിച്ചത് സിപിഎം സെക്രട്ടറി ക്ഷത്രിമായം സാന്റയാണ്. മൈതേയ് വിഭാഗക്കാര്‍ കുക്കികളായ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്ന ആരോപണം ഉന്നയിച്ചത് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളുടെ സംഘമായിരുന്നു. ഇതിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ തള്ളിപ്പറയുന്നത്. മണിപ്പൂരില്‍ നിരവധി പള്ളികള്‍ തകര്‍ക്കപ്പെട്ടെങ്കിലും കലാപത്തിന്റെ അടിസ്ഥാനകാരണം മതമല്ലെന്നും നാഗാ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കെതിരെ അക്രമം ഉണ്ടായില്ലെന്നും സിപിഎം സെക്രട്ടറി പറയുന്നു. കലാപകാരണം സംവരണ വിഷയമാണെന്നും സാന്റ പറയുമ്പോള്‍ ബ്രിട്ടാസും റഹീമും മുതല്‍ ബിനോയ് വിശ്വവും സന്തോഷ് കുമാറും വരെ പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്നാണ് തെളിയുന്നത്.
ക്രൈസ്തവ സഭാ നേതൃത്വം തന്നെയാണ് ചില മലയാളി സംഘങ്ങള്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ക്കെതിരെ മാസങ്ങള്‍ക്ക് ശേഷമെങ്കിലും ആദ്യമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമായി. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് ആദ്യമായി മണിപ്പൂര്‍ വിഷയത്തിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ, ക്രൈസ്തവര്‍ക്ക് നേരേയുള്ള ആക്രമണമായി മൈതേയ്-കുക്കി സംഘര്‍ഷത്തെ കാണേണ്ടതില്ലെന്ന പ്രസ്താവന ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമനിക് ലൂമോണില് നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്നു. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ ഇംഫാലില്‍ സുരക്ഷിതമായുണ്ടെന്നും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ മുമ്പും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കുക്കി ക്രൈസ്തവരുടെ മാത്രമല്ല മൈതേയ് വിഭാഗക്കാരായ ക്രൈസ്തവരുടെ പള്ളികളും ആക്രമണത്തില്‍ തകര്‍ന്നതായും ബിഷപ്പ് സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെപ്പോലെ രാജ്യത്ത് മറ്റൊരിടത്തും മണിപ്പൂര്‍ കലാപം ഇത്രയധികം വിഷയമാവുകയോ വിഷം വമിപ്പിക്കുകയോ ചെയ്തിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ ഹിന്ദുക്കള്‍ മണിപ്പൂരിലെ ക്രൈസ്തവരെ കൊന്നൊടുക്കുകയാണെന്ന വ്യാജ പ്രചാരണം മേയ് മാസം ആദ്യം മുതല്‍ കേരളത്തില്‍ ഇടതു വലതു രാഷ്ട്രീയ നേതാക്കള്‍ നടത്തുന്നുണ്ട്. ക്രൈസ്തവ സഭയുടേയും സിപിഎമ്മിന്റെയും മണിപ്പൂരിലെ നേതാക്കള്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മുതലുള്ള കേരളത്തിലെ നേതാക്കള്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: