ശ്രീനഗർ: ഏകീകൃത സിവില്‍ നിയമം നടപ്പാക്കിയാല്‍ അത് എല്ലാവര്ക്കും ഒരു പോലെ ബാധകമാവുന്നതുപോലെ നടപ്പാക്കണം. ഏകീകൃത രീതിയിൽ നടപ്പിലാക്കുകയും എല്ലാ സമുദായങ്ങളെയും ഉൾപ്പെടുത്തുകയും ചെയ്താൽ, നമുക്ക് സംസാരിക്കാമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവുമായ ഒമർ അബ്ദുള്ള. .പക്ഷെ ക്രിസ്ത്യന്‍ സമുദായം, വടക്കുകിഴക്കൻ ഗോത്രങ്ങള്‍, സിഖുകാര്‍ എന്നിങ്ങനെ ചില സമുദായങ്ങൾക്ക് ഇളവ് ലഭിക്കുകയാണെങ്കിൽ, മുസ്ലീങ്ങളും അതേ ഇളവ് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഇദ്ദേഹത്തിന്റെ പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയും പി്ഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഗുലാം നബി ആസാദും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.
അതേ സമയം കേന്ദ്ര സർക്കാർ ഔദ്യോഗിക കരട് വിജ്ഞാപനം തയ്യാറാക്കുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) എതിർക്കില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഒമര്‍ അബ്ദുള്ള യുസിസിയെപ്പറ്റി പ്രതികരിച്ചിരിക്കുന്നത്.‘
ബിജെപിയുടെ അജണ്ട വ്യക്തിപരമായി ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, യുസിസിയെ അവർക്ക് അവതരിപ്പിക്കാം. അത് അവരുടെ ജനാധിപത്യ അവകാശമാണ്. അവർ തങ്ങളുടെ അജണ്ട ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുന്നതിൽ തനിക്ക് എതിർപ്പില്ല എന്നും ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: