ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ ഹിന്ദുക്കളുടെ ജലാഭിഷേക യാത്രയ്ക്കെതിരായ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ ഹിന്ദുക്ഷേത്രത്തില്‍ അഭയം തേടിയവരെ പൊലീസ് രക്ഷിച്ചു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ നൂഹിലൂടെ ജലാഭിഷേക യാത്ര കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്.
ജലാഭിഷേക യാത്രയ്ക്കെതിരെ കല്ലെറിഞ്ഞവര്‍ പലരും അല്ലാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതായി കേട്ടെന്നും ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നു. രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു ഡസന്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാറുകള്‍ കത്തിച്ചു. നാഗിന എന്ന മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് മധുരപ്പലഹാരക്കട നടത്തുന്ന ശക്തി സെയ്നി കൊല്ലപ്പെട്ടു. അക്രമം നടക്കുമ്പോള്‍ ശക്തി സെയ്നി കട തുറന്നുവെച്ചിരുന്നു. ഇദ്ദേഹത്തെ ഒരു സംഘം പിടിച്ചുകൊണ്ടുപോയി കെന്നതിന് ശേഷം വലിച്ചെറിയുകയായിരുന്നുവെന്ന് പറയുന്നു.
ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ പലയിടത്തായി ആസൂത്രിതമായി അക്രമകാരികള്‍ നിശ്ശബ്ദം കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. പൊടുന്നനെ മുദ്രാവാക്യം വിളി ഉയര്‍ന്നതോടെ കല്ലേറും തുടങ്ങുകയായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ ആക്രമണം. ഇതോടെ ജലാഭിഷേക യാത്രയില്‍ പങ്കെടുത്തവരില്‍ ഒട്ടേറെപ്പേര്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ അഭയം തേടുകയായിരുന്നു. ഇവരെയാണ് പൊലീസ് സേന പിന്നീട് രക്ഷപ്പെടുത്തിയത്.
ഈ അക്രമസംഭവത്തെതുടര്ന്ന് ഹരിയാനയിലെ പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം കേന്ദ്ര സായുധ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ദ്രുത കര്‍മ്മസേനയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: