തൃശൂര്‍: ഭര്‍ത്താവിനെയും ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. പിഴ അടക്കാഞ്ഞാല്‍ 6 മാസം തടവുശിക്ഷ കൂടുതലായി അനുഭവിക്കണം. മറ്റത്തൂര്‍ വെട്ടിയാടന്‍ചിറ മുളംമൂട്ടില്‍ ശങ്കരന് എന്ന ശങ്കരപ്പിള്ള (63) യെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്.
ഒക്ടോബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം. വെട്ടിയാടന്‍ചിറ അമ്പാടന്‍ വീട്ടില്‍ ദാമോദരനെയും ഭാര്യ മല്ലികയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിയുടെ അയല്‍വാസികളായിരുന്നു ദാമോദരനും മല്ലികയും. വിചാരണ ആരംഭിക്കുന്നതിന് മുന്‍പേ ദാമോദരന്‍ മരിച്ചു.
ഭാര്യ മല്ലികയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സംഭവ ദിവസം ഉച്ചക്ക് ഭര്‍ത്താവിന്റെ വിളി കേട്ട് പ്രതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് ദാമോദരന്‍ ചോരയില്‍ മുങ്ങിക്കിടക്കുന്നതായി കണ്ടു എന്നും അരികത്ത് ചെന്ന് തലപൊക്കിയെടുത്തപ്പോള്‍ പ്രതി ഭര്‍ത്താവിനെ വീണ്ടും വെട്ടാന്‍ ശ്രമിച്ചതായും തടഞ്ഞപ്പോള്‍ പ്രതി തന്നെയും ഇടതു കൈപ്പത്തിയില്‍ വെട്ടിയതായും മല്ലിക കോടതിയില്‍ മൊഴി നല്കി. ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും പോലീസും ചേര്‍ന്നാണ് ദാമോദരനെയും മല്ലികയെയും ആദ്യം കോടാലി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.
മല്ലികയുടെ മൊഴി അടിസ്ഥാനമാക്കിയാണ് വെള്ളിക്കുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍, അഭിഭാഷകരായ വിഷ്ണുദത്തന്, സി.ജെ. അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: