ഓക്ക്ലന്‍ഡ് :ഫിഫ വനിത ലോകകപ്പില്‍ സീനിയര്‍ തലത്തില്‍ ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം. പ്രതിരോധ നിരയില്‍ കളിക്കുന്ന നൊഹയില ബെന്സിനയാണ് ഹിജാബ് ധരിച്ച് കളിച്ച് ശ്രദ്ധ നേടിയത്.യാഥാസ്ഥിക പശ്ചാത്തലത്തില്‍ നിന്നാണ് താരം വരുന്നത്.
ദക്ഷിണ കൊറിയക്ക് എതിരായ മത്സരത്തിലായിരുന്നു ഇത്. മത്സരത്തില്‍ മൊറോക്കോ ജയിക്കുകയും ചെയ്തു.
മൊറോക്കന്‍ ആര്‍മി ടീം താരമാണ് 25 കാരിയായ നൊഹയില. ലോകകപ്പില്‍ നൊഹയിലയുടെ കന്നി മത്സരം ആയിരുന്നു ഇത്. മൊറോക്കോ ലോകകപ്പിലെത്തുന്നതും ആദ്യമാണ്.
തങ്ങളെക്കാള്‍ 55 റാങ്ക് മുന്നിലുള്ള ദക്ഷിണ കൊറിയക്ക് എതിരെ ടീം ചരിത്രം കുറിക്കുകയും ചെയ്തു. ഗ്രൂപ് എച്ചിലെ അവസാന മത്സരത്തില്‍ കൊളംബിയക്ക് എതിരെ വിജയിച്ചാല്‍ മൊറോക്കോക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: