മുംബയ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ പൂനെ സന്ദര്‍ശിക്കും. രാവിലെ ദഗ്ദുഷേത് ക്ഷേത്രം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും.
മെട്രോ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്യും.പുനെ മെട്രോ ഒന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികളുടെ പൂര്‍ത്തിയായ ഭാഗങ്ങളിലെ സര്‍വീസുകള്‍ ,മെട്രോ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നിര്‍വഹിക്കും.
പുനെയിലെ പ്രധാന സ്ഥലങ്ങളായ ശിവാജി നഗര്‍, സിവില്‍ കോടതി, പൂണെ മുനിസിപ്പല്‍ കോര്പ്പറേഷന് ഓഫീസ്, പൂനെ ആര്.ടി.ഒ, പുണെ റെയില്‍വേ സ്റ്റേഷന് എന്നിവയെ പുതിയ ഭാഗങ്ങള്‍ ബന്ധിപ്പിക്കും. ഛത്രപതി ശിവജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് ഈ പാതയിലെ ചില മെട്രോ സ്റ്റേഷനുകളുടെ രൂപകല്‍പ്പന. ഛത്രപതി സംഭാജി ഉദ്യാന്‍ മെട്രോ സ്റ്റേഷനും ഡെക്കാന്‍ ജിംഖാന മെട്രോ സ്റ്റേഷനും ഛത്രപതി ശിവജിയുടെ സൈനികര്‍ ധരിച്ചിരുന്ന ശിരോവസ്ത്രത്തോട് സാമ്യമുള്ള സവിശേഷമായ രൂപകല്‍പ്പനയാണുള്ളത്. ഛത്രപതി ശിവജി നിര്‍മ്മിച്ച കോട്ടകളെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയാണ് ശിവാജി നഗര്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുള്ളത്.
പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിച്ച ഈ പ്ലാന്റ് വൈദ്യുതി ഉല്‍പ്പാദനത്തിനായി പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉപയോഗിക്കും.
എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പി.സി.എം.സി നിര്‍മ്മിച്ച 1280 ലധികം വീടുകള്‍ പ്രധാനമന്ത്രി കൈമാറും. പൂനെ മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മ്മിച്ച 2650 പി.എം.എ.വൈ വീടുകളും കൈമാറും. ഇതിനുപുറമെ, പി.സി.എം.സി നിര്‍മ്മിക്കുന്ന 1190 പി.എം.എ.വൈ വീടുകളുടെയും പൂനെ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 ലധികം വീടുകളുടെയും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: