കൊച്ചി : ആലുവയിലെ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിഐജി ശ്രീനിവാസ്. പ്രതി അസ്ഫാഖ് ആലം ബീഹാര്‍ സ്വദേശിയാണ്. കുറ്റകൃത്യത്തിനായി ഇയാള്‍ക്ക് മറ്റാരെങ്കിലും സഹായം ചെയ്തു നല്‍കിയോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അസ്ഫാഖ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിക്ക് മറ്റാരുമായെങ്കിലും ബന്ധമുണ്ടോ. കുറ്റകൃത്യത്തിന് ആരെങ്കിലും സഹായം നല്‍കിയിട്ടുണ്ടോയെന്നത് സംബന്ധിച്ചും അന്വേഷിക്കും. ആ വശ്യമെങ്കില്‍ ബീഹാറില്‍ പോയി പ്രതിയെ കുറിച്ച് അന്വേഷിക്കും. ബീഹാറില്‍ അസ്ഫാഖിന്റെ പേരില്‍ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ല. കേസില്‍ കൂടുതല്‍ സാക്ഷികളെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ഡിഐജി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിലെ പ്രതി അസഫാഖിനെ ഉച്ചയോടെ ആലുവ സബ്ജയിലില്‍ അടച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ബീഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയെ കാണാതാവുന്നത്. അസ്ഫാഖ് കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും, കുഞ്ഞുമായി നടന്നുപോകുന്നത് കണ്ടെന്നുമുള്ള സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. എന്നാല്‍ ഇയാള്‍ കുഞ്ഞിനെ സുഹൃത്തിന് കൈമാറിയെന്ന് മൊഴി നല്കി അന്വേഷണ സംഘത്തെ വഴി തിരിപ്പിച്ചു വിടാനും ശ്രമംനടത്തി. പിന്നീടാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതി അസ്ഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളുണ്ട്. കൂടാതെ ബലപ്രയോഗത്തിനിടെയുണ്ടായ മുറിവുകളും ശരീരത്തിലുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കീഴ്മാട് പൊതു ശ്മശാനത്തിലാണ് അഞ്ചുവയസ്സുകാരിയെ സംസ്കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അത്യന്തം വൈകാരിക നിമിഷങ്ങളാണ് അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: