തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. കടലില്‍ വീണ ആറ് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ടു പേരുടെ നില ഗുരുതരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7:20ഓടെയാണ് അപകടം.
മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. ഇവര്‍ അപകടത്തിന് പിന്നാലെ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യതൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുതലപ്പൊഴി ഭാഗത്ത് അടുത്ത ദിവസങ്ങളിലായി ശക്തമായ തിരയാണ് അടിക്കുന്നത്.
സാരമായ ആരോഗ്യപ്രശ്നങ്ങളുള്ള ബാബു, ക്രിസ്തുദാസ് എന്നിവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ക്രിസ്തുദാസിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടായ ഉടനെ തന്നെ മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: