തിരുവനന്തപുരം : കൊല്ലപ്പെട്ട സിപിഎം അനുയായിയുടെ കുടുംബത്തിനായി പിരിച്ച ഫണ്ട് മുക്കിയ നേതാവിന് സസ്പെന്ഷന്. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗമായ ടി. രവീന്ദ്രന് നായരെയാണ് രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
2008 ല്‍ കൊല്ലപ്പെട്ട സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനാണ് പണപ്പിരിവ് നടത്തിയിരുന്നു. രവീന്ദ്രന് നായര്‍ ഏരിയാ സെക്രട്ടറിയായിരിക്കേയാണ് പിരിവ് നടത്തിയത്. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നല്കിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി പാര്‍ട്ടി മാറ്റിവെച്ചിരുന്നു. ഈ പണം പിന്നീട് രവീന്ദ്രന് നായര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടി നേതാക്കളെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയെ നിയോഗിച്ചു. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ സസ്പെന്ഷന് അല്ലാതെ തുടര്‍ നടപടികളുള്ളതായി വ്യക്തമല്ല. അതേസമയം ലക്ഷങ്ങള്‍ തട്ടിച്ചെങ്കിലും സിപിഎം നേതാവിനെതിരെ പരാതി നല്കാന് വിഷ്ണുവിന്റെ കുടുംബം തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: